Image

'ബാദ്‌ഷാഹോ'യില്‍ അജയ്‌ ദേവ്‌ഗണും ഇമ്രാന്‍ ഹാഷ്‌മിയും

Published on 15 June, 2017
'ബാദ്‌ഷാഹോ'യില്‍ അജയ്‌ ദേവ്‌ഗണും ഇമ്രാന്‍ ഹാഷ്‌മിയും



'വണ്‍സ്‌ അപോണ്‍ എ ടൈം ഇന്‍ മുംബൈ ദൊബാരാ'യ്‌ക്കുശേഷം മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ 'ബാദ്‌ഷാഹോ'യില്‍ അജയ്‌ ദേവ്‌ഗണും ഇമ്രാന്‍ ഹാഷ്‌മിയും ഒന്നിക്കുന്നു.

1975ലെ കഥ പറയുന്ന ചിത്രത്തില്‍ ഇരുവരും കൊള്ളക്കാരാണ്‌. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ ചര്‍ച്ചയായി. രജത്‌ അറോറയുടെ കഥയ്‌ക്ക്‌ മിലന്‍തന്നെയാണ്‌ തിരക്കഥയൊരുക്കിയത്‌. 

ചിത്രത്തില്‍ വിദ്യുത്‌ ജാംവല്‍, ഇല്യാന ഡിക്രൂസ്‌, ഇഷ ഗുപ്‌ത എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ടി സീരീസ്‌ ഫിലിംസിനുവേണ്ടി ഭൂഷണ്‍കുമാറാണ്‌ നിര്‍മാണം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക