Image

സ്വകാര്യ ബസുകള്‍ക്കും 'യൂണിഫോം' വരുന്നു

Published on 15 June, 2017
സ്വകാര്യ ബസുകള്‍ക്കും 'യൂണിഫോം' വരുന്നു


തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്കെല്ലാം ഒരേ നിറം നല്‍കാന്‍ തീരുമാനിച്ച്‌ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി. അതോറിറ്റിയുടെ യോഗത്തിലാണ്‌ ഇക്കാര്യത്തില്‍ ധാരണയായത്‌. സിറ്റി, റൂറല്‍, ദീര്‍ഘദൂര ബസുകള്‍ക്ക്‌ വേറെ വേറെ നിറമാണ്‌ നല്‍കുക.


ഓരോ വിഭാഗത്തില്‍ പെട്ട ബസുകള്‍ക്കും ഏതേത്‌ നിറമാണ്‌ നല്‍കുക എന്നത്‌ 15 ദിവസത്തിനകം അറിയിക്കാമെന്ന്‌ ബസ്‌ ഉടമസ്ഥരുടെ സംഘടന യോഗത്തെ അറിയിച്ചു. 

നിലവില്‍ സ്വകാര്യ ബസുകളുടെ നിറം സംബന്ധിച്ച്‌ പ്രത്യേക നിബന്ധനകള്‍ ഒന്നുമില്ല. സിറ്റി ബസുകള്‍ക്ക്‌ മാത്രമാണ്‌ ഏകീകൃത നിറം ഉള്ളത്‌.

ഇത്‌ കൂടാതെ റെന്റ്‌ എ കാര്‍, റെന്റ്‌ എ ബൈക്ക്‌ സേവനങ്ങള്‍ക്കും ഔദ്യോഗികമായ അനുമതി നല്‍കാന്‍ അതോറിറ്റി തീരുമാനിച്ചു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക