Image

എല്‍കെ അദ്വാനി തന്നെ രാഷ്ട്രപതിയകണമെന്ന്‌ വീണ്ടും ശത്രുഘ്‌നന്‍ സിന്‍

Published on 15 June, 2017
എല്‍കെ അദ്വാനി തന്നെ രാഷ്ട്രപതിയകണമെന്ന്‌ വീണ്ടും ശത്രുഘ്‌നന്‍ സിന്‍
ന്യൂഡല്‍ഹി: രാഷ്ട്രപതിയായി എല്‍കെ അദ്വാനി തന്നെ വേണമെന്ന്‌ വീണ്ടും ആവശ്യപ്പെട്ട്‌ നേതൃത്വത്തോട്‌ ഇടഞ്ഞു നില്‍ക്കുന്ന ബിജെപി നേതാവ്‌ ശത്രുഘ്‌നന്‍ സിന്‍ഹ.

ആ സ്ഥാനത്തേക്ക്‌ ഏറ്റവും യോജിക്കുന്നത്‌ അദ്വാനിയാണെന്നും അദ്ദേഹത്തിന്‌ അതിനുള്ള ശാരീരികക്ഷമതയുണ്ടെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

അദ്വാനിക്ക്‌ ഭരണഘടനയുടെ വിവിധ തലങ്ങളെ കുറിച്ച്‌ മനസ്സിലാക്കാനുള്ള ശേഷിയുള്ളയാളാണ്‌. ശരിയായ സമയത്ത്‌ ശരിയായ തീരുമാനമെടുക്കാനുള്ള കഴിവുണ്ട്‌. ആര്‍ക്കും അദ്ദേഹത്തെ സ്വാധീനിക്കാനാവില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം അതാണ്‌ ആഗ്രഹിക്കുന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക