സംവിധായകന്‍ എ എല്‍ വിജയ്!യുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടി അമലാ പോള്‍. പുതിയ വിവരം അനുസരിച്ച് അമലാ പോള്‍ രണ്ടാമത് വിവാഹിതയാവുകയാണ്. കോളിവുഡില്‍ നിന്നാണ് അമലയുടെ രണ്ടാം വിവാഹക്കാര്യം പുറത്തുവന്നത്.
പ്രമുഖ തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രണ്ടാം വിവാഹത്തെ കുറിച്ച് അമല പോള്‍ പ്രതികരിച്ചത്. വീണ്ടുമൊരു വിവാഹത്തിന് താന്‍ തയ്യാറാണ് എന്ന് 25 കാരിയായ അമല പോള്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ദൈവത്തിരുമകള്‍ എന്ന ചിത്രത്തിലൂടെ പ്രണയത്തിലായ അമലയും വിജയും പിന്നീട് വിവാഹിതരാകുകയായിരുന്നു. വ്യത്യസ്ത ജാതിമതഭാഷ പ്രശ്‌നങ്ങള്‍ മറികടന്നുള്ള ഇരുവരുടെയും ദാമ്പത്യം ആരാധകര്‍ ഹൃദയപൂര്‍വ്വം ഏറ്റെടുക്കുകയായിരുന്നു. 2014 ല്‍ വിവാഹിതരായെങ്കിലും രണ്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യം നിലനിന്നുള്ളു.