Image

ആണുങ്ങള്‍ എന്തു പറഞ്ഞാലും ഉടനെ കീഴടങ്ങുന്ന രീതി നല്ലതല്ല ; വൈക്കം വിജയലക്ഷ്മി പറയുന്നത്

Published on 15 June, 2017
ആണുങ്ങള്‍ എന്തു പറഞ്ഞാലും ഉടനെ കീഴടങ്ങുന്ന രീതി നല്ലതല്ല ; വൈക്കം വിജയലക്ഷ്മി പറയുന്നത്


ഭാവി വരനെ കുറിച്ച് ഇപ്പോഴും വിജയലക്ഷ്മിയുടെ മനസ്സില്‍ ചില കാഴ്ചപാടുണ്ട്. എല്ലാ രീതിയിലും അദ്ദേഹം എനിക്കൊരു തുണയായിരിക്കണം. യാതൊരു കാരണവശാലും എന്നില്‍ നിരാശ ഉണ്ടാക്കരുത്. എന്റെ സംഗീതജീവിതത്തിനോട് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കണംവിജയലക്ഷ്മി പറയുന്നു. സംഗീതമാണ് എന്റെ ശക്തി. ഇങ്ങനെയൊരു കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതും ഇതുതന്നെയാണ്. ഇപ്പോള്‍ ഞാന്‍ തികച്ചും സ്വതന്ത്രയാണ്ഗായിക വിശദീകരിക്കുന്നു.

വിവാഹം മൂലം യാതൊരു വിധ അടിമത്വവും സ്വീകരിക്കാന്‍ പെണ്ണുങ്ങള്‍ തയാറാകരുത്. നമ്മുടെ സര്‍ഗ്ഗവൈഭവങ്ങള്‍ക്ക് തടയിടുന്ന ഭര്‍ത്താക്കന്മാരെ വേണ്ട എന്നു പറയണം. ആണുങ്ങള്‍ എന്തു പറഞ്ഞാലും ഉടനെ കീഴടങ്ങുന്ന രീതി നല്ലതല്ല. എന്തും നേരിടേണ്ടുന്ന ആത്മവിശ്വാസം പെണ്ണുങ്ങള്‍ക്കു വേണ്ടിയിരിക്കുന്നുവെന്നാണ് മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള ഉപദേശം.

തുടക്കത്തില്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ച വിഷയങ്ങളില്‍നിന്നും അദ്ദേഹം പിന്‍വാങ്ങുകയുണ്ടായി. അദ്ദേഹത്തിന് മാതാപിതാക്കള്‍ ഇല്ലാത്ത സ്ഥിതിക്ക് എന്റെ വീട്ടില്‍തന്നെ താമസിക്കുമെന്ന തീരുമാനവും ഉണ്ടായി. വരനെ ആവശ്യമുണ്ടെന്ന് ഞാന്‍ കൊടുത്തിരുന്ന പത്രപരസ്യം അനുസരിച്ചു വന്ന അറുനൂറോളം പേരില്‍നിന്നും ഇദ്ദേഹത്തെയാണ് ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരിയായിരുന്നു എന്നോട് ആദ്യം സംസാരിച്ചത്. ഞാന്‍ എല്ലാ കാര്യങ്ങളും മനസ്സ് തുറന്ന് അവരോട് പറയുകയുണ്ടായി. എന്നോടൊപ്പം എന്റെ വീട്ടില്‍ താമസിക്കണം. എന്റെ സംഗീത പ്രയാണത്തില്‍ തടസം നില്‍ക്കരുത്. ഉന്നതങ്ങളിലേക്ക് പോകാന്‍ എന്നെ സഹായിക്കണം.' ഞാന്‍ പറഞ്ഞതൊക്കെ അവര്‍ സമ്മതിക്കുകയും ചെയ്തു.

വിവാഹ നിശ്ചയത്തിനു ശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അതില്‍നിന്ന് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കഴിയണം എന്നതായിരുന്നു. മറ്റൊന്ന് സംഗീത അദ്ധ്യാപികയായി ജോലി തുടരുക. അതെല്ലാം കേട്ട് എനിക്കു പേടി തോന്നി. ഞാന്‍ വിയോജിപ്പ് അറിയിച്ചു. വീണ്ടും എന്നെ വേദനിപ്പിക്കുന്ന ചില സംഭാഷണങ്ങളും അദ്ദേഹത്തില്‍നിന്നും പുറത്തുവന്നു. 'കണ്ണുകള്‍ക്ക് കാഴ്ച തിരികെ കിട്ടുമെന്ന പ്രതീക്ഷ വേണ്ട. വെറുതെ എന്തിനാ മരുന്നും മറ്റും കഴിക്കുന്നത്?' എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. 'ഈ ബന്ധം ഇവിടെവച്ച് അവസാനിപ്പിക്കുന്നതാണ് നല്ലത്.' കാരണം തുടക്കത്തില്‍ തന്നെ സ്വഭാവരീതി ഇങ്ങനെയാണെങ്കില്‍ വിവാഹശേഷമുള്ള അവസ്ഥ എന്തായിരിക്കും.വിജയലക്ഷ്മി പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക