Image

ജേക്കബ് ജോര്‍ജ് (ഷിബു 46) നയാഗ്രാ ഫാള്‍സില്‍ നിര്യാതനായി

ജെയ്‌സണ്‍ മാത്യു Published on 15 June, 2017
ജേക്കബ് ജോര്‍ജ് (ഷിബു 46) നയാഗ്രാ ഫാള്‍സില്‍  നിര്യാതനായി
ടൊറോന്റോ: നയാഗ്രാ ഫാള്‍സില്‍ സ്ഥിരതാമസമാക്കിയ അതിരമ്പുഴ മണ്ണാര്‍കുന്ന് ചളുക്കാട്ട് സി.എം ജോര്‍ജിന്റെ ഇളയ പുത്രന്‍ ജേക്കബ് ജോര്‍ജ് (ഷിബു 46) നിര്യാതനായി. 

നയാഗ്ര തരംഗം ചെണ്ടമേളം ടീമിലെ സജീവാംഗമായിരുന്ന ജേക്കബ് , സോഷ്യല്‍ വര്‍ക്കറായി സേവനമനുഷ്ഠിക്കുകയായിരുന്നു. 

കണ്ണൂര്‍ ഉദയഗിരി കല്ലക്കാവുങ്കല്‍ കുടുംബാംഗമായ ബിന്ദുവാണ് ഭാര്യ. മക്കള്‍: ഡേവിഡ്, എമിലി.

മാതാവ്: പരേതയായ ഏലിക്കുട്ടി. സഹോദരങ്ങള്‍: സിബി റോസമ്മ, സാജി ജോര്‍ജ് (തടത്തില്‍ വയല), സാജു ലെയ്മ, ഷാജി സില്‍വി, ഷാന്റി ചെറിയാന്‍(കുതിരവേലില്‍ ഇലഞ്ഞി), ഷിജി സോണി (വെട്ടിയാങ്കല്‍ തൊടുപുഴ). 

ജൂണ്‍ 16 വെള്ളിയാഴ്ച വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയിലും ആറിനും ഒന്‍പതിനും ഇടയിലും 
George Darte Funeral Chapel 585 Carlton St, St Catherines ON L2M 4Y1 -  ല്‍ മൃതശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും .

ജൂണ്‍ 17 ശനിയാഴ്ച രാവിലെ 10.30 നു സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ (4 St. Andrews avenue, Welland, ON L3B 1H4) സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം 12.30ന് Holy Cross Cemetery, 50 Woodlawn Rd, Welland, ON L3C 3J5 ല്‍ നടക്കും. 

ജേക്കബ് ജോര്‍ജിന്റെ നിര്യാണത്തില്‍ കാനഡയിലെ വിവിധ മലയാളി അസോസിയേഷനുകളും സാമൂഹ്യസാംസ്‌കാരിക സംഘടനകളും നേതാക്കളും അനുശോചിച്ചു .
.
ജേക്കബ് ജോര്‍ജ് (ഷിബു 46) നയാഗ്രാ ഫാള്‍സില്‍  നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക