Image

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുമെന്ന് നയപ്രഖ്യാപനം

Published on 01 March, 2012
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുമെന്ന് നയപ്രഖ്യാപനം
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. തമിഴ്‌നാടുമായി നല്ല ബന്ധം സംസ്ഥാനം നിലനനിര്‍ത്തും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ വികാരം മാനിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വികേന്ദ്രീകൃത പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും. തിരുവനന്തപുരം - കാസര്‍കോഡ് അതിവേഗ റെയില്‍പ്പാത ഉടന്‍ നടപ്പാക്കും. തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോറെയില്‍ തുടങ്ങും. പാലിയേറ്റീവ് കെയര്‍ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഗ്രാമസഭകളെ പുനരുജ്ജീവിപ്പിക്കും. ശുചിത്വമിഷന്‍ നടപ്പിലാക്കും. നോക്കൂകൂലി പൂര്‍ണ്ണമായും ഇല്ലാതാക്കും. അഴിമതി തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.


മന്ത്രിസഭ ജനങ്ങളുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും കുടുംബശ്രീയില്‍ ജനധാപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞുവെന്നും നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഗവര്‍ണറായിരുന്ന എം.ഒ.എച്ച്. ഫാറൂഖിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയശേഷം വെള്ളിയാഴ്ച സഭ പിരിയും. മൂന്നിനും നാലിനും അവധിയാണ്. അഞ്ചിന് നയപ്രഖ്യാപനത്തിന്‍മേലുള്ള ചര്‍ച്ച തുടങ്ങും. ഏഴിന് ആറ്റുകാല്‍ പൊങ്കാലയായതിനാല്‍ സഭയ്ക്ക് അവധി. പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബജറ്റ് അവതരിപ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക