Image

സ്‌കൂളുകളിലെ യോഗ പഠനത്തിനെതിരെ ഡോ. ഇഖ്‌ബാല്‍

Published on 16 June, 2017
 സ്‌കൂളുകളിലെ യോഗ പഠനത്തിനെതിരെ ഡോ. ഇഖ്‌ബാല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ യോഗ പഠനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡോ. ഇഖ്‌ബാല്‍ ബാപ്പുകുഞ്ഞ്‌. യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്ന്‌ അദ്ധേഹം ആവശ്യപ്പെട്ടു.


തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ യോഗ പാഠ്യപദ്ധതിയാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിക്കണമെന്ന്‌ അദ്ധേഹം ആവശ്യപ്പെട്ടത്‌.
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ യോഗ പഠനം ഏര്‍പ്പെടുത്തുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്‌ പറഞ്ഞിരുന്നത്‌.

ഈതീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഡോക്ടര്‍ തന്റെ അഭിപ്രായം തുറന്ന്‌ പറഞ്ഞത്‌. ഇന്ന്‌ സ്‌കൂള്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ പഴയകാലങ്ങളിലെ പോലെ കളികളില്‍ ഏര്‍പ്പെടുന്നില്ലെന്നും അത്‌ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ ഡോക്ടര്‍ അതുകൊണ്ട്‌ തന്നെ അമിതഭാരമുള്ള കുട്ടികളുടെ എണ്ണം അപകടമായ വിധത്തില്‍ വര്‍ധിച്ച്‌ വരുന്നുണ്ടെന്നും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക