Image

പി. കെ. നാരായണപണിക്കരുടെ വിയോഗത്തില്‍ ഫോമ അനുശോചിച്ചു.

Published on 01 March, 2012
പി. കെ. നാരായണപണിക്കരുടെ വിയോഗത്തില്‍ ഫോമ അനുശോചിച്ചു.
ന്യൂയോര്‍ക്ക് : എന്‍. എസ്. എസ് പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന പി. കെ നാരായണ പണിക്കരുടെ നിര്യാണത്തില്‍ ഫോമ അനുശോചിച്ചു.

കേരളത്തിലെ മതസൗഹാര്‍ദത്തിന് വേണ്ടി നിലകൊണ്ടിരുന്ന നാരായണ പണിക്കര്‍ , നായര്‍ സമുദായത്തിന് മാത്രമല്ല; എല്ലാ മലയാളിക്കും ബഹുമാന്യനായിരുന്ന നേതാവായിരുന്നുവെന്ന് ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ അനുസ്മരിച്ചു.

സമദൂര സിദ്ധാന്തമെന്ന ആശയത്തിലൂടെ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് മമത പുലര്‍ത്താതെ, സമുദായത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച കര്‍മ്മകുശലത പ്രത്യേകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നുവെന്ന് ഫോമ ജനറല്‍ സെക്രട്ടറി ബിനോയി തോമസ് അനുസ്മരിച്ചു.

നായര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനു ശേഷം, ഏറ്റവും കാലം ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണപണിക്കര്‍, അദ്ദേഹത്തിന്റെ നിലാടുകള്‍ പലപ്പോഴും, കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായിരുന്നുവെന്ന് ഫോമ ട്രഷറര്‍ ഷാജി എഡ്‌വേര്‍ഡ് അനുസ്മരിച്ചു.

വാര്‍ത്ത അയച്ചത്: ബിനോയ് തോമസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക