Image

മാര്‍ കുന്നശേരിരിക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ വന്‍ തിരക്ക്

Published on 16 June, 2017
മാര്‍  കുന്നശേരിരിക്ക് ആദരാജ്ഞലി  അര്‍പ്പിക്കാന്‍ വന്‍ തിരക്ക്
കോട്ടയം: മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതിക ശരീരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ക്രിസ്തുരാജ കത്തീഡ്രലില്‍ എത്തിച്ചു. ഉച്ചയ്ക്ക് 12ന് ഭൗതികശരീരം കാരിത്താസില്‍ നിന്ന് പ്രത്യേക ആംബുലന്‍സിലാണ് കൊണ്ടുവന്നത്.

മാര്‍ മത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ആദ്യ ചുംബനം നല്‍കി. മാര്‍ ജോസഫ് പണ്ടാരശേരില്‍, കുറിയോക്കോസ് മാര്‍ സേവോറിയോസ് മെത്രാപ്പോലീത്ത, ജോസ് കെ.മാണി .എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി തുടങ്ങിയവരുമുണ്ടായിരുന്നു.

തുടര്‍ന്ന് സംസ്‌ക്കാര ശുശ്രൂക്ഷയുടെ ഒന്നാം ഭാഗം ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 
ജനങ്ങള്‍  പിതാവിന്റെ സംസ്‌ക്കാര ചടങ്ങില്‍ സംബന്ധിക്കാനായി എത്തി കൊണ്ടിരിക്കുകയാണ്.

കത്തീഡ്രല്‍ മുറ്റത്തും ബി.സി.എം കോളജിലും വാള്‍ ടി.വി ഒരുക്കിയിട്ടുണ്ട്. അവിടെ ഇരുന്നും സംസ്‌ക്കാര ചടങ്ങുകള്‍ വീക്ഷിക്കാന്‍ പറ്റും. അപ്നാദേശ് ഓണ്‍ ലൈനില്‍ ഉച്ചയ്ക്ക് ഒരു മണിമുതല്‍ തത്സസമയ സംപ്രേക്ഷണം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക