Image

എല്ലാ ബാങ്ക്‌ അക്കൌണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി

Published on 16 June, 2017
എല്ലാ ബാങ്ക്‌ അക്കൌണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി


ന്യൂഡല്‍ഹി : എല്ലാ ബാങ്ക്‌ അക്കൌണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു. ഡിസംബര്‍ 31 നകം എല്ലാ അക്കൌണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം നിലവിലുള്ള അക്കൌണ്ടുകള്‍ അസാധുവാകും. പുതിയ ബാങ്ക്‌ അക്കൌണ്ടുകള്‍ തുറക്കാനും ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌.

50,000 രൂപയ്‌ക്ക്‌ മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കി. പാന്‍ കാര്‍ഡിന്‌ അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്‌ പിന്നാലെയാണ്‌ പുതിയ തീരുമാനം.

ആധാര്‍ കാര്‍ഡുള്ളവര്‍ നിര്‍ബന്ധമായും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്‌ പാന്‍കാര്‍ഡുമായി ഇത്‌ ബന്ധിപ്പിക്കണമെന്നാണ്‌ കോടതി നിര്‍േദശം.

Join WhatsApp News
vayanakkaran 2017-06-16 12:11:06
What about pravasi bank accounts, means NRO-NRI accounts? They are not eligible to get Adhar. or how do they get Adhar?. They can get only Pan card. So how to connect Adhar & pan     card number? Say a solution by any body? Thank you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക