Image

കാറിനുള്ളില്‍ വെച്ച്‌ ഡ്രൈവര്‍ കയറിപ്പിടിച്ചു; നടി പത്മപ്രിയ

Published on 16 June, 2017
  കാറിനുള്ളില്‍ വെച്ച്‌ ഡ്രൈവര്‍ കയറിപ്പിടിച്ചു; നടി പത്മപ്രിയ

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‌ പിന്നാലെ സിനിമാ മേഖലയിലെ ദുരനുഭവം തുറന്ന്‌ പറഞ്ഞ്‌ പല നടിമാരും രംഗത്തെത്തിയിരുന്നു.
 അത്തരത്തില്‍ സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ ദുരനുഭവം  തുറന്നുപറഞ്ഞിരിക്കുകയാണ്‌ നടി പത്മപ്രിയ.

സിബിമലയില്‍ സംവിധാനം ചെയ്‌ത `അമൃതം' എന്ന സിനിമയുടെ ഷൂട്ടിംഗ്‌ നടക്കുമ്പോഴായിരുന്നു സംഭവം. ലൊക്കേഷനില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക്‌ വരികയായിരുന്നു പത്മപ്രിയ. ഹോട്ടലിലേക്കുള്ള യാത്രയില്‍ കാറിനുള്ളില്‍ പത്മപ്രിയയും ഡ്രൈവറും മാത്രമായിരുന്നു.

പല ദിവസങ്ങളിലും ഇതേ ഡ്രൈവര്‍ക്കൊപ്പം പത്മപ്രിയ സഞ്ചരിച്ചിട്ടുള്ളതുകൊണ്ട്‌ പേടിയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍, അന്ന്‌ പത്മപ്രിയയുമായുള്ള യാത്ര ഹോട്ടലിന്‌ മുന്നില്‍ എത്താനായപ്പോല്‍ ഡ്രൈവര്‍ അവരെ കയറിപ്പിടിക്കുകയായിരുന്നു.

ഭയന്നുവിറച്ച താരം അലറി കരഞ്ഞു. നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ വിവരമറിഞ്ഞ്‌ ഓടിവന്നു. ജയറാമും അതേ ഹോട്ടലിലാണ്‌ താമസിച്ചിരുന്നത്‌. എന്നാല്‍ അന്ന്‌ ഡ്രൈവറെ താക്കീത്‌ നല്‍കി വിട്ടയക്കുകയായിരുന്നു. പരാതി നല്‍കാനോ പൊലീസ്‌ കേസാക്കാനോ ആരും തയ്യാറായില്ല.

പരാതികളില്ലാതിരുന്നതുകൊണ്ട്‌ തന്നെ ഡ്രൈവര്‍ക്കെതിരെ കേസോ ശിക്ഷയോ ഒന്നുമുണ്ടായില്ല. അന്നത്‌ പുറംലോകം അറിഞ്ഞതുമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക