Image

മദ്യപിച്ച് വാഹനമോടിച്ചാല്‍ 5000 രൂപ പിഴയും രണ്ടു വര്‍ഷം തടവും

Published on 01 March, 2012
മദ്യപിച്ച് വാഹനമോടിച്ചാല്‍ 5000 രൂപ പിഴയും രണ്ടു വര്‍ഷം തടവും
ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 5000 രൂപ പിഴയും രണ്ടു വര്‍ഷം തടവും ശിക്ഷ. ഇത് സംബന്ധിച്ച മോട്ടോര്‍ വാഹന നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ശരീരത്തിലെ ആള്‍ക്കഹോളിന്റെ അംശമനുസരിച്ച് ഗ്രേഡ് തിരിച്ച് പിഴയീടാക്കാനും വ്യവസ്ഥയുണ്‌ടെന്നാണ് വിവരം.

മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്നാണ് നടപടി. അപകടകരമായ ഡ്രൈവിംഗിന് ഈടാക്കുന്ന പിഴതുക 5,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 2001 ലാണ് ഇതിനുമുന്‍പ് മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഗതാഗത മന്ത്രാലയമാണ് നിയമത്തിന്റെ കരട് തയാറാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക