Image

മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍ അന്തരിച്ചു

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 16 June, 2017
മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍ അന്തരിച്ചു
ബെര്‍ലിന്‍: ഇരു ജര്‍മനികളുടെയും ഏകീകരണത്തിനു നേതൃത്വം നല്‍കിയ മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍(87) അന്തരിച്ചു. ലുഡ്വിഗ്ഷഫാനിലെ വസതിയിലായിരുന്നു അന്ത്യം.

ഓട്ടാ വോണ്‍ ബിസ്മാര്‍ക്കിനു ശേഷം ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ചാന്‍സലറാണ് കോള്‍. 1982 മുതല്‍ 16 വര്‍ഷക്കാലം അദ്ദേഹം ചാന്‍സലര്‍ സ്ഥാനം വഹിച്ചു.

യൂറോപ്യന്‍ ഐക്യത്തിന്റെ വക്താവായ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് 1989 നവംബറിലാണ് കിഴക്കന്‍ ജര്‍മനിയെയും പടിഞ്ഞാറന്‍ ജര്‍മനിയെയും വേര്‍തിരിക്കുന്ന ബര്‍ലിന്‍ മതില്‍ ജനക്കൂട്ടം തകര്‍ത്തതും ഇരു ജര്‍മനികളും ഒന്നയതും. യൂറോയുടെ ഉപജ്ഞാതാക്കളില്‍ ഒരാളുമായിരുന്നു കോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക