Image

അനധിക്രുത മാതാപിതാക്കളെ പുറത്താക്കും; ഡ്രീമേഴ്‌സ്‌നി തല്‍ക്കാലം പ്രശ്‌നമില്ല

ഏബ്രഹാം തോമസ് Published on 16 June, 2017
അനധിക്രുത മാതാപിതാക്കളെ പുറത്താക്കും; ഡ്രീമേഴ്‌സ്‌നി തല്‍ക്കാലം പ്രശ്‌നമില്ല
വാഷിംഗ്ടണ്‍: ഡ്രീമേഴ്‌സ് അഥവാ 16 വയസിനു മുന്‍പ് അമേരിക്കയില്‍ എത്തിയവരെ തല്‍ക്കാലം പുറത്താക്കില്ല. ഒബാമ ഒപ്പു വച്ചഡിഫോര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവത്സ് (DACA) പ്രകാരം ഏഴര ലക്ഷത്തില്‍ പരം പേരാണു രജിസ്റ്റര്‍ ചെയ്ത് വര്‍ക്ക് പെര്‍മിറ്റ് നേടിയത്. ഈ പ്രോഗ്രാംനിര്‍ത്തുകയും അവരെ തിരിച്ചയക്കുകയും ചെയ്യുമെന്നു ട്രമ്പ് പ്രചാരണ വേളയില്‍ പറഞ്ഞുവെങ്കിലും മ്രുദുവായ സമീപനം സ്വീകരിക്കുവാനാണു തല്‍ക്കാലം തീരുമാനിച്ചിരിുക്കുന്നത്.

എന്നാല്‍ അമേരിക്കന്‍ പൗരന്മാരുടെ മാതാപിതാക്കളെ പുറത്താക്കുന്നതു തടയുന്നഡിഫേര്‍ഡ് ഡീപോര്‍ട്ടേഷന്‍ ഓഫ് പേരന്റ്‌സ് ഓഫ് ചില്‍ഡ്രന്‍ ഹു ആര്‍ അമേരിക്കന്‍ സിറ്റി സണ്‍സ് ഓര്‍ ലീഗല്‍ റെസിഡന്‍സ് (DAPA) നിര്‍ത്തലാക്കി.

മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കയ്യൊപ്പ് നയങ്ങളില്‍ ഒന്നായിരുന്നുപൗരത്വം ഉള്ളവരോ നിയമപരമായി അമേരിക്കയില്‍ വസിക്കുകയോ ചെയ്യുന്ന കുട്ടികളുടെ രേഖകള്‍ ഇല്ലാത്ത മാതാപിതാക്കളെ നാട് കടത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുക എന്നത്. പക്ഷെ ഇത്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. യു എസ് സുപ്രീം കോടതിക്ക് വ്യക്തമായ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല.

കോടതിയില്‍ തീരുമാനം ആകാത്തതിനാല്‍ നിയമം നടപ്പായതുമില്ല. ഇപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റിഈ നിയമം ഇനി നടപ്പില്‍ വരുത്തില്ലഎന്ന് വ്യക്തമാക്കി. നാല്‍പത് ലക്ഷം പേരെ ഇത് പ്രതികൂലമായി ബാധിക്കും എന്ന് കണക്കാക്കപ്പെടുന്നു.

ഡ്രീമേഴ്‌സിന്റെ കാര്യത്തില്‍ ട്രമ്പ് പ്രതികരിച്ചില്ല. 'എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ വിഷമം പിടിച്ച വിഷയമാണ്. ഈ കുട്ടികളില്‍ പലരും അവിശ്വസനീയ കഴിവുള്ളവരാണ്. എല്ലാവരും അല്ല, ഇവരില്‍ ചിലര്‍ അക്രമ സംഘാംഗങ്ങളും മയക്കുമരുന്നിന്റെ ക്രയ വിക്രയം നടത്തുന്നവരുമാണ്' ട്രമ്പ് പറഞ്ഞു.

വൈറ്റ് ഹൗസ് പറയുന്നത് DACA ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. DACAയിലും മാറ്റം വരുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക