Image

കശ്‌മീരില്‍ ഭീകരാക്രമണം; 6 പൊലീസുകാര്‍ കൊല്ലപ്പെട്ടു

Published on 17 June, 2017
കശ്‌മീരില്‍ ഭീകരാക്രമണം; 6 പൊലീസുകാര്‍ കൊല്ലപ്പെട്ടു


ശ്രീനഗര്‍ :തെക്കന്‍ കശ്‌മീരില്‍ പൊലീസ്‌ വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സബ്‌ ഇന്‍സ്‌പെക്ടറടക്കം ആറ്‌ പൊലീസുകാര്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ്‌ ജില്ലയിലെ അച്ചബലിലായിരുന്നു ആക്രമണം. നിരവധി പൊലീസുകാര്‍ക്ക്‌ വെടിയേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുല്‍വാമ നിവാസിയായ ഫിറോസാണ്‌ കൊല്ലപ്പെട്ട സബ്‌ ഇന്‍സ്‌പെക്ടര്‍. ഭീകരാക്രമണം നടന്ന മേഖലയിലേക്ക്‌ സൈന്യം എത്തിച്ചേര്‍ന്നിട്ടുണ്ട്‌.

ഇതിനിടെ, കശ്‌മീരില്‍ സുരക്ഷാസേനയുടെ വെടിയേറ്റ്‌ രണ്ടുപേര്‍ മരിച്ചു. 10 പേര്‍ക്ക്‌ പരിക്കേറ്റു. അനന്ത്‌നാഗില്‍ ലഷ്‌കര്‍ ഇ തൊയ്‌ബ ഭീകരര്‍ക്കായി സൈന്യം നടത്തിയ തെരച്ചില്‍ തടഞ്ഞവര്‍ക്ക്‌ നേരെയാണ്‌ വെടിയുതിര്‍ത്തത്‌. അഹ്‌സാന്‍ മുഷ്‌താഖ്‌(15), മുഹമദ്‌ അഷ്‌റഫ്‌ ഖര്‍(34) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.

കശ്‌മീരിലെ വിവിധയിടങ്ങളില്‍ സൈന്യവും പ്രക്ഷോഭകരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായി. ശ്രീനഗറിലും പുല്‍വാമയിലുമടക്കം താഴ്വരയിലെ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ ഏറ്റുമുട്ടലുണ്ടായി. വെള്ളിയാഴ്‌ച നമസ്‌കാരത്തിന്‌ ശേഷമാണ്‌ ശക്തമായ ഏറ്റുമുട്ടലുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക