Image

ആത്മസഖിയിലെ നന്ദിത വിവാഹിതയാകുന്നു

Published on 17 June, 2017
ആത്മസഖിയിലെ നന്ദിത വിവാഹിതയാകുന്നു
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആത്മസഖിയിലെ നന്ദിത-അവന്തിക മോഹന്‍ വിവാഹിതയാകുന്നു. ഓഗസ്റ്റ്‌ 31 നാണ്‌ വിവാഹം. പഞ്ചാബിയാണ്‌ അവന്തികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്‌. വരന്‍ പൈലറ്റാണ്‌.

 ദുബായിലാണ്‌ അവന്തിക ജനിച്ചതും വളര്‍ന്നതുമെല്ലാം. കോഴിക്കോട്‌ സ്വദേശികളാണ്‌ അവന്തികയുടെ രക്ഷിതാക്കള്‍. മോഡലിങ്ങിന്‌ വേണ്ടിയാണ്‌ അവന്തിക കേരളത്തിലെത്തിയത്‌. 2011 ല്‍ മിസ്‌ മലബാര്‍ പട്ടം നേടുകയും ചെയ്‌തു. 

സുന്ദരി പട്ടം കിട്ടിയതോടെ അവന്തികയെ തേടി സിനിമയില്‍ നിന്ന്‌ അവസരങ്ങളും വന്നതുടങ്ങി. 2012 ല്‍ യക്ഷി എന്ന ചിത്രത്തില്‍ നാഗകന്യകയായി അഭിനയിച്ചുകൊണ്ടാണ്‌ തുടക്കം. 


മലയാളത്തിന്‌ പുറമെ തെലുങ്കിലും അവന്തിക ക ഒരു സീരിയല്‍ ചെയ്യുന്നുണ്ട്‌. മാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന രാജാ റാണി എന്ന സീരിയലില്‍ ഷൈലജ എന്ന ഷൈലുവിനെയാണ്‌ താരം അവതരിപ്പിയ്‌ക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക