Image

ജോസഫ് പോത്തന്‍ മാര്‍ച്ച് 3ന് മാമിന്റെ ചെയര്‍മാനായി ചാര്‍ജെടുക്കും

തോമസ് പി. ആന്റണി Published on 01 March, 2012
ജോസഫ് പോത്തന്‍ മാര്‍ച്ച് 3ന് മാമിന്റെ ചെയര്‍മാനായി ചാര്‍ജെടുക്കും
വാഷിംഗ്ടണ്‍ : ശ്രീ. ജോസഫ് പോത്തന്‍ ഈ മാര്‍ച്ച് മൂന്ന് ശനിയാഴ്ച മലയാളി അസോസിയേഷന്‍ ഓഫ് മേരീലാന്‍ഡിന്റെ (മാം) ചെയര്‍മാനായി ചാര്‍ജെടുക്കുന്നതാണ്. ശ്രീ. പോത്തനും മറ്റു ഭാരവാഹികളും മാം ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ശ്രീ. തോമസ് പി. ആന്റണിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നതാണ്. ബാള്‍ഡിമോറിലെ മാമിന്റെ ഗ്ലോബല്‍ ഹെഡ്ക്വാട്ടേഴ്‌സില്‍ വെച്ചാണ് ഈ ചടങ്ങ് നടക്കുക.

ശ്രീ. ജോസഫ് പോത്തന്‍ വാഷിംഗ്ടണ്‍- ബാള്‍ട്ടിമോര്‍- വിര്‍ജീനിയ ഏരിയായിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകനാണ്. 2008-2010 ല്‍ ഫൊക്കാനയുടെ വാഷിംഗ്ടണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹം ഇപ്പോള്‍ ഫൊക്കാന ഫൗണ്ടേഷന്‍ മെംബറാണ്.
ജോസഫ് പോത്തന്‍ മാര്‍ച്ച് 3ന് മാമിന്റെ ചെയര്‍മാനായി ചാര്‍ജെടുക്കും
ജോസഫ് പോത്തന്‍
ജോസഫ് പോത്തന്‍ മാര്‍ച്ച് 3ന് മാമിന്റെ ചെയര്‍മാനായി ചാര്‍ജെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക