Image

മാര്‍ത്തോമ്മാ യുവജനസഖ്യം ദേശീയ സമ്മേളനം രജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നു.

പി.പി.ചെറിയാന്‍ Published on 01 March, 2012
മാര്‍ത്തോമ്മാ യുവജനസഖ്യം ദേശീയ സമ്മേളനം രജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നു.
ഫിലാഡല്‍ഫിയ: അസന്‍ഷന്‍ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 12, 13, 14 തീയതികളില്‍ നടക്കുന്ന 14-ാമത് ദേശീയ സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ്, വെബ്‌സൈറ്റ് പ്രകാശനം, ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം എന്നിവ ഫെബ്രുവരി 5ന് നടന്നു. സെന്റ് തോമസ് മാര്‍ തോമസ് ഇടവക വികാരി റവ. ഏബ്രഹാം മാത്യൂ മുഖ്യാതിഥി ആയിരുന്നു. യുവജനസഖ്യം ദദ്രാസന കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സന്തോഷ് എബ്രാഹം, സൗത്ത് ഈസ്റ്റ് റീജിയനെ പ്രതിനിധീകരിച്ച് ബിന്‍സി ജോണ്‍ എന്നിവര്‍ ആദ്യ രജിസ്‌ട്രേഷന്‍ നടത്തി. സമ്മേളനത്തിന്റെ ഫണ്ട് ശേഖരണത്തിനുള്ള റാഫിളിന്റെ ആദ്യ ടിക്കറ്റ് അസന്‍ഷന്‍ ഇടവകയുടെ ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ജോണ്‍ മാത്യൂ ഏറ്റു വാങ്ങി. സമ്മേളനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രകാശനവും തദവസരത്തില്‍ റവ. അബ്രഹാം മാത്യൂ നിര്‍വ്വഹിച്ചു.

അസന്‍ഷന്‍ ഇടവക വികാരി റവ. ആന്റണി. ടി. വര്‍ഗീസ്, യൂത്ത് ചാപ്‌ളയിന്‍, റവ. ഡോ. ജോ ജോസഫ് കുരുവിള എന്നിവര്‍ സന്നിഹിതരായിരുന്നു. ഫിലാഡല്‍ഫിയ എംബസി ഡ്യൂട്ടില്‍ വച്ചു നടക്കുന്ന സമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ്. റവ. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയോഡീഷ്യസ്, കോട്ടയം-കൊച്ചി ഭദ്രാസനാധിപന്‍ റൈറ്റ്. റവ. ഡോ. മാത്യൂസ് മാര്‍ മാക്കറിയോസ്, ന്യൂയോര്‍ക്ക് ലോംങ്ങ് ഐലന്റ് മാര്‍ത്തോമാ ഇവക വികാരി റവ. ഏ.ബി. ബിനു, സൗത്ത് ഈസ്റ്റ് റീജിയന്‍ യൂത്ത് ചാപ്‌ളയിന്‍ റവ. ഡോ. ജോ ജോസഫ് കുരുവിള എന്നിവര്‍ ക്ലാസുകള്‍ നയിയ്ക്കും. കുടുംബ ശാക്തീകരണം തലമുറകളുടെ പരിപോഷണം എന്ന വിഷയത്തെ ആസ്പദമാക്കി ആയിരിക്കും സമ്മേളനം.
 
കൂടുതല്‍ വിവരങ്ങള്‍
www.mtysnationalconference2012.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മാര്‍ത്തോമ്മാ യുവജനസഖ്യം ദേശീയ സമ്മേളനം രജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നു.മാര്‍ത്തോമ്മാ യുവജനസഖ്യം ദേശീയ സമ്മേളനം രജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നു.മാര്‍ത്തോമ്മാ യുവജനസഖ്യം ദേശീയ സമ്മേളനം രജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നു.മാര്‍ത്തോമ്മാ യുവജനസഖ്യം ദേശീയ സമ്മേളനം രജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നു.മാര്‍ത്തോമ്മാ യുവജനസഖ്യം ദേശീയ സമ്മേളനം രജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക