Image

ഒരു ന്യൂജെന്‍ സെല്‍ഫിക്ക് ജനപ്രിയ ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരം

Published on 17 June, 2017
ഒരു ന്യൂജെന്‍ സെല്‍ഫിക്ക് ജനപ്രിയ ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരം

   സൂറിച്ച്: കേളി അന്താരാഷ്ട്ര കലോത്സവത്തില്‍ സ്വിസ് മലയാളികള്‍ അണിയിച്ചൊരുക്കിയ ഒരു ന്യൂജെന്‍ സെല്‍ഫിക്ക് രണ്ടാം സമ്മാനവും ജനപ്രിയ ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരവും കരസ്ഥമാക്കി. ഒന്നാം സമ്മാനം കേരളത്തില്‍ നിന്നുള്ള ചിത്രത്തിനും മൂന്നാം സമ്മാനം വിയന്ന മലയാളികള്‍ അണിയിച്ചൊരുക്കിയ തൂവല്‍ എന്ന ഹ്രസ്വ ചിത്രത്തിനുമായിരുന്നു. 

ഒരു പൊരി മതി എല്ലാം എരിഞ്ഞടങ്ങാന്‍, ഒരു ചിരി മതി എല്ലാം നേരെയാക്കാന്‍ എന്ന സന്ദേശം പകര്‍ന്നു നല്‍കുന്ന ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് ടോം കുളങ്ങര, ബേബി കാക്കശേരി, ഫൈസല്‍ കാച്ചപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ സംവിധാനവും കാമറയും കൈകാര്യ ചെയ്തിരിക്കുന്നത് ഫൈസല്‍ കാച്ചപ്പിള്ളിയാണ്. 3k ബാനറിലാണ് ചിത്രം നിര്‍രിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന്റെ നിശ്ചല ശ്ചായാഗ്രാഹകന്‍ പ്രദീപ് മണവാളനും സഹസംവിധാനം ടോം കുളങ്ങര, ബേബി കാക്കശേരി എന്നിവരും കഥ, തിരക്കഥ ജൂബി ദേവസിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. 

ചിത്രത്തില്‍ എലിസാ എബി, മരിയ അലക്‌സ്, ടോം കുളങ്ങര, ലീന കുളങ്ങര, ബേബി കാക്കശേരി, സെലിന്‍ പാറാണി എന്നിവരാണ് വേഷമിട്ടിരിക്കുന്നത്. 

ഒരു ആധുനിക ക്യാപ്‌സൂള്‍ കുടുംബത്തില്‍ അരങ്ങേറുന്ന മാനസിക സംഘര്‍ഷങ്ങളും അതില്‍ നിന്നും ശിഥിലമാക്കപ്പെടുന്ന കുടുംബ ബന്ധങ്ങളുമാണ് ഒരു ന്യൂജെന്‍ സെല്‍ഫിയുടെ കഥ. എത്ര വിദ്യാഭ്യാസമുണ്ടായാലും മതബോധമുണ്ടായാലും പരസ്പരം ക്ഷമിക്കാനും പൊറുക്കാനുമാകുന്നില്ലെങ്കില്‍ ഒരു കാര്യവുമില്ല എന്ന സത്യം ഒരു പൊരി മതി എല്ലാം എരിഞ്ഞടങ്ങാന്‍, ഒരു ചിരി മതി എല്ലാം നേരെയാക്കാന്‍ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. 

ചിത്രത്തിന് കിട്ടിയ അംഗീകാരം സ്വിസ് മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ടോം കുളങ്ങര, ബേബി കാക്കശേരി, ഫൈസല്‍ കാച്ചപ്പള്ളി എന്നിവര്‍ അറിയിച്ചു

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക