Image

ബെര്‍ലിനും മ്യൂണിക്കിനുമിടയില്‍ പുതിയ ഹൈസ്പീഡ് ട്രെയിന്‍ ഓടിത്തുടങ്ങി

Published on 17 June, 2017
ബെര്‍ലിനും മ്യൂണിക്കിനുമിടയില്‍ പുതിയ ഹൈസ്പീഡ് ട്രെയിന്‍ ഓടിത്തുടങ്ങി
  ബെര്‍ലിന്‍: പുതിയ ഹൈസ്പീഡ് ട്രെയിന്‍ ബര്‍ലിനും മ്യൂണിച്ചിനുമിടയില്‍ യാത്ര തുടങ്ങി. ആദ്യ യാത്രയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. ആറു മണിക്കൂറോളമെടുക്കുന്ന യാത്രാ സമയം 3.55 മണിക്കൂറില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ ട്രെയിനു സാധിക്കുന്നു.

എയര്‍ലൈന്‍ കന്പനികള്‍ക്കും ബസ് സര്‍വീസുകള്‍ക്കും പുതിയ ട്രെയിന്‍ കടുത്ത ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍. 1996ല്‍ ആരംഭിച്ച അതിവേഗ റെയില്‍പാത നിര്‍മാണം കഴിഞ്ഞ വര്‍ഷമാണ് പൂര്‍ത്തിയായത്. 22 ടണലുകളും 29 പാലങ്ങളും പാതയില്‍ ഉള്‍പ്പെടുന്നു. 

മണിക്കൂറില്‍ മുന്നൂറു കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയ്ന്‍ ഓടുന്നത്. തുറിംഗിന്‍ കാടുകളിലൂടെയാണ് പാതയുടെ 107 കിലോമീറ്റര്‍ കടന്നു പോകുന്നത്. 1990ലെ ജര്‍മന്‍ പുനരേകീകരണത്തിനുശേഷം കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട പദ്ധതിയാണിത്. അതിനാല്‍ തന്നെയാണ് ഇതിന്റെ പൂര്‍ത്തീകരണം ചരിത്ര പ്രധാന്യം അര്‍ഹിക്കുന്നതും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക