Image

ഇരിങ്ങാലക്കുട സ്വദേശി ചികിസാ സഹായം തേടുന്നു

Published on 17 June, 2017
ഇരിങ്ങാലക്കുട സ്വദേശി ചികിസാ സഹായം തേടുന്നു
   കുവൈത്ത് സിറ്റി: പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തോളമായി മുബാറക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോസ് ഔസേഫ് ചികിത്സാ സഹായം തേടുന്നു. 

കുവൈത്തില്‍ സ്വകാര്യ കന്പനിയില്‍ െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു ജോസിനെ തുടര്‍ചികിത്സയ്ക്കായ് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു. 

ഭാര്യയും ഡിഗ്രിക്ക് പഠിക്കുന്ന ഒരു മകളും പ്ലസ്ടുവിലും 8ലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളും അടങ്ങിയതാണ് ജോസിന്റെ കുടുംബം. സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജോസിനെ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ 60388988, 60383336, 55484818, 66675110, 66097405 എന്നീ നന്പറുകളില്‍ ബന്ധപ്പെടണമെന്ന് കല കുവൈറ്റ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക