Image

ശ്രീജയ വെള്ളിത്തിരയിലേക്കു വീണ്ടും

ആഷ എസ് പണിക്കര്‍ Published on 18 June, 2017
ശ്രീജയ വെള്ളിത്തിരയിലേക്കു വീണ്ടും


തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ശ്രീജയ എന്ന അഭിനേത്രി. വിവാഹശേഷം അഭിനയത്തോടു വിടപറഞ്ഞ ശ്രീജയ ഇപ്പോള്‍ ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുന്നു.

നായികാവേഷങ്ങളായിരുന്നില്ല ശ്രീജയയുടേത്‌. സഹോദരിയായും ഭാര്യയായും സിബി മലയില്‍, സത്യന്‍ അന്തിക്കാട്‌, കമല്‍ എനനിവരുടെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ്‌ ശ്രീജയ ചെയ്‌തത്‌. മമ്മൂട്ടി, ജയറാം, മോഹന്‍ലാല്‍ എന്നിവരുടെ സഹോദരീ വേഷങ്ങളായിരുന്നു കൂടുതലും. പഴയ സിനിമാ സൈറ്റിലെ അനുഭവങ്ങള്‍ ഈയിടെ ഒരു പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീജയ പറഞ്ഞു.

മമ്മൂട്ടിയോടെപ്പം പൊന്തന്‍മാട എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായ രസകരമായ കാര്യങ്ങളാണ്‌ ശ്രീജയ പറഞ്ഞത്‌. പൊന്തന്‍മാടയില്‍ മമ്മൂട്ടിയുടെ അനിയത്തിയുടെ വേഷമായിരുന്നു തനിക്കെനനും അവിടെ കളിതമാശകളൊന്നുമില്ല. എന്നും ശ്രീജയ ഓര്‍ക്കുന്നു. എല്ലാവരും സീരിയസാണ്‌. പക്ഷേ തനിക്കങ്ങനെ തോന്നിയില്ല.

 മമ്മൂക്കയെ സൈക്കിളിന്റെ പിന്നില്‍ ഇരുത്തി താന്‍ ഓടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ക്യാമറയ്‌ക്കു മുന്നില്‍ നിന്നു സൈക്കിള്‍ ഓടിക്കുമ്പോള്‍ താന്‍ താഴെ വീണു. ഒപ്പം മമ്മൂക്കയും. അദ്ദേഹം പൊട്ടിത്തെറിക്കുമെന്നാണ്‌ താന്‍ കരുതിയതെന്നും പക്ഷേ മമ്മൂട്ടി ഒന്നും പറഞ്ഞില്ലെന്നും. മുഖത്തു നിറയെ ചിരിയായിരുന്നുവെന്നും ശ്രീജയ പറയുന്നു.

സെറ്റില്‍ പല അബദ്ധങ്ങളുമുണ്ടായി. പകഷേ അദ്ദേഹം ദേഷ്യപ്പെട്ടില്ല. പിന്നെ മമ്മൂക്കക്കൊപ്പം സ്റ്റാലിന്‍ ശിവദാസില്‍ അഭിനയിച്ചു. അന്ന്‌ സെറ്റിലുണ്ടായിരുന്നവരൊക്കെ കളിയാക്കി, അയ്യോ ശ്രീജയ ആണെങ്കില്‍ താഴെ വീഴും എന്നു പറഞ്ഞ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക