കൊച്ചി മെട്രോ ഇച്ഛാശക്തിയുടെ വിജയമെന്ന് മഞ്ജു വാര്യര്‍
Published on 18 June, 2017
കേരളത്തിന്റെ
വികസന സ്വപ്നങ്ങള്‍ക്ക് വന്‍ വികസന കുതിപ്പേകി മെട്രോ ഓടിത്തുടങ്ങുമ്പോള്‍
നാടിനും രാജ്യത്തിനും അഭിമാനം വാനോളം. പ്രശസ്ത ചലച്ചിത്രതാരം മഞ്ജു വാര്യരും
മെട്രോടെ കുറിച്ച് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെ.
`` അതിമനോഹരമായ ഇളംനീലയാണ് ഇന്നത്തെ ദിവസത്തിന്. കൊച്ചി മെട്രോയുടെ നിറം
മഴവില്ലു പോലെയുള്ള പാളങ്ങളിലൂടെ. നമ്മുടെ നാടിന്റെ സ്വപ്നം അതിവേഗം കുതിച്ചു
തുടങ്ങിയരിക്കുന്നു. ഒരു വലിയ ആകാശം നമുക്ക് സ്വന്തമായിരിക്കുന്നു. ലോകമെങ്ങുമുള്ള
മലയാളികള്‍ കടല്നീലയെ പുണരുന്നു. ഇത് ഇച്ഛാശക്തിയുടെ വിജയമാണ്. രാഷ്ട്രീയ
വിയോജിപ്പുകള്‍ മാറ്റി വച്ച് എല്‍.ഡി.എഫ്-യു.ഡിഎഫ് സര്‍ക്കാരുകളുടെ....
എന്നും
അസാധ്യംമായതിനെ എന്നും അനായാസം സാധ്യമാകുന്ന മെട്രോമാന് ഇ. ശ്രീധരന്റെ ..അദ്ദേഹം
സങ്കല്പിച്ചതിനെ സാക്ഷാത്ക്കരിച്ച കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെ ....രാവും
പകലും വിയര്‍പ്പൊഴുക്കി മെട്രോയ്ക്കായി പണിയെടുത്ത അനേകരുടെ...ഈ നിമിഷതതിനായി
നിത്യജീവിതത്തില്‍ ഒരു പാട് സഹിച്ച അനേകം സാധാരണക്കാരായ ജനങ്ങളുടെ വിജയം. എല്ലാം
തന്നെ . ഈ ചരിത്ര നിമിഷത്തില്‍ ദീപം തെളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ
എത്തി എന്നത് കൂടുതല്‍ അഭിമാനവും സന്തോഷവും പകരുന്നു.
ഇനി നമുക്ക്
നമ്മുടെ മെട്രോയെ സ്നേഹിക്കാം. ഇതിനെ വൃത്തിയിലും ഭംഗിയിലും കാത്തു
സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കൊച്ചി മെട്രോ എന്നും അന്താരാഷ്ട്ര
നിലവാരത്തില്‍ അഭിമാനത്തോടെ ആകാശം തൊട്ടു നില്ക്ക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല