Image

സ്വവര്‍ഗാനുരാഗികളുടെ എണ്ണം അറിയിക്കണം: സുപ്രീം കോടതി

Published on 01 March, 2012
സ്വവര്‍ഗാനുരാഗികളുടെ എണ്ണം അറിയിക്കണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ സ്വവര്‍ഗാനുരാഗികളുടെ എണ്ണവും മറ്റ് വിശദാംശങ്ങളും അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇവരില്‍ എത്രപേര്‍ക്ക് എച്ച്.ഐ.വി ബാധയുണ്ടെന്നുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കാനാണ് കോടതി നിര്‍ദേശം.

സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജി.എസ്.സിംഗ്‌വിയും എസ്.ജെ.മുഖോപാധ്യായയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് കോടതിയുടെ നിര്‍ദേശം. കോടതിയില്‍ വരുന്നതിന് മുന്‍പ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗൃഹപാഠം ചെയ്യണമെന്നും കോടതി സര്‍ക്കാരിന് വേണ്ടി ഹാജരായ ഉദ്യോഗസ്ഥനോട് പറഞ്ഞു. സ്വവര്‍ഗാനുരാഗികളില്‍ എട്ട് ശതമാനം പേര്‍ക്ക് എച്ച്.ഐ.വി ബാധയുണ്ടെന്നാണ് 2009ല്‍ കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ നിലവില്‍ ഇത് എത്ര ശതമാനമാണെന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാരിന് വ്യക്തമായ മറുപടി നല്‍കാനായില്ല.


രാജ്യത്തെ മൊത്തം കണക്കില്‍ 23.9 ലക്ഷം പേര്‍ എച്ച്‌ഐവി ബാധിതരാണെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക