Image

ബംഗാള്‍ വിഭജിക്കാന്‍ അനുവദിക്കില്ല'; ഗൂര്‍ഖലാന്റ്‌ പ്രക്ഷോഭത്തിനെതിരെ മമതാ ബാനര്‍ജി

Published on 18 June, 2017
 ബംഗാള്‍ വിഭജിക്കാന്‍ അനുവദിക്കില്ല'; ഗൂര്‍ഖലാന്റ്‌ പ്രക്ഷോഭത്തിനെതിരെ  മമതാ ബാനര്‍ജി


കൊല്‍ക്കത്ത: പ്രത്യേക ഗൂര്‍ഖലാന്റ്‌ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഡാര്‍ജലിങ്ങില്‍ പ്രക്ഷോഭം തുടരുന്നതിനിടെ സര്‍ക്കാര്‍ നിലപാട്‌ ശക്തമായി പ്രഖാപിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്ത്‌ സംഭവിച്ചാലും ബംഗാളിനെ വിഭജിക്കാന്‍ താന്‍ അനുവദിക്കില്ലന്ന്‌ മമതാ ബാനര്‍ജി പ്രസ്‌താവിച്ചു. സംസ്ഥാനത്തെ ചില പ്രധാന റോഡുകള്‍ക്കും പൊതു ഹാളുകള്‍ക്കും പ്രശസ്‌തരായ അഞ്ച്‌ മാധ്യമപ്രവര്‍ത്തകരുടെ പേര്‌ നല്‍കി ആദരിക്കുന്ന ചടങ്ങിലാണ്‌ ബംഗാള്‍ മുഖ്യമന്ത്രി നിലപാട്‌ വ്യക്തമാക്കിയത്‌.

ഗൂര്‍ഖലാന്റ്‌ പ്രക്ഷോഭര്‍ തീവ്രവാദികളാണെന്നും ധാരാളം റിപ്പോര്‍ട്ടര്‍മാരെ തട്ടിക്കൊണ്ട്‌ പോയതായും മമതാ ബാനര്‍ജി ആരോപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ജീവന്‌ പണയം വെച്ചാണ്‌ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ മമതാ ചടങ്ങില്‍ പറഞ്ഞു.

ഗൂര്‍ഖലാന്റ്‌ പ്രക്ഷോഭകര്‍ പൊലീസുകാരെ തട്ടിക്കൊണ്ട്‌ തല്ലി ചതയ്‌ക്കുകയാണ്‌. മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ട്‌ പോയി അവര്‍ക്ക്‌ അനുകൂലമായി വാര്‍ത്തകള്‍ എഴുതണം എന്ന്‌ ആവശ്യപ്പെട്ട്‌ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്‌.

മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ പേര്‌ പറയുന്നതിനിടെ മുഖ്യമന്ത്രി ഗൂര്‍ഖാലാന്റ്‌ ജനമുക്തി മോര്‍ച്ച നേതാവ്‌ ബിമല്‍ ഗുരുങിന്റെ പേര്‌ തെറ്റായി വിളിച്ചിരുന്നു. മുതിര്‍ന്ന ത്രിണമൂല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഒപ്പമാണ്‌ മമതാ ബാനര്‍ജി ചടങ്ങില്‍ പങ്കെടുത്തത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക