Image

ഫീസ്‌ കൊടുക്കാന്‍ വൈകി: ബീഹാര്‍ സ്‌കൂളില്‍ സഹോദരിമാരുടെ വസ്‌ത്രം അഴിപ്പിച്ചു

Published on 18 June, 2017
 ഫീസ്‌ കൊടുക്കാന്‍ വൈകി: ബീഹാര്‍  സ്‌കൂളില്‍ സഹോദരിമാരുടെ വസ്‌ത്രം അഴിപ്പിച്ചു


സ്‌കൂള്‍ ഫീസ്‌ കൊടുക്കാന്‍ വൈകിയതിന്‌ ബീഹാറില്‍ സഹോദരിമാരുടെ വസ്‌ത്രം അഴിപ്പിച്ചു. ബീഹാറിലെ ഒരു സ്വാകാര്യ സ്‌കൂളിലാണ്‌ ഫീസ്‌ കൊടുത്തില്ല എന്ന്‌ കാണിച്ച്‌ പ്രിന്‍സിപ്പാളും മറ്റ്‌ അധ്യാപകരും ചേര്‍ന്ന്‌ പെണ്‍കുട്ടികളുടെ വസ്‌ത്രം അഴിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തത്‌. അര്‍ദ്ധ നഗ്‌നരായാണ്‌ പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്ന്‌ ഇവര്‍ വീട്ടിലേക്ക്‌ വിട്ടയച്ചതും.

ഒന്നാം ക്ലാസിലും നഴ്‌സറിയിലും പഠിക്കുന്ന സഹോദരിമാരെയാണ്‌ സ്‌കുളധികൃതര്‍ ക്രൂരമായി പീഡിപ്പിച്ചത്‌. വീട്ടിലേക്ക്‌ മടങ്ങുന്ന കുട്ടികളെ കണ്ട ഗ്രാമവാസികളാണ്‌ ഇരുവര്‍ക്കും വസ്‌ത്രം നല്‍കിയത്‌. ബീഹാര്‍ തലസ്ഥാനമായ പാട്‌നയില്‍ നിന്നും 125 കിലോമീറ്റര്‍ അകലെ ബെഗുസാരൈ ജില്ലയിലാണ്‌ സംഭവം.

 രണ്ട്‌ പെണ്‍കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നു കരുതിയാണ്‌ അച്ഛന്‍ സ്വകാര്യ സ്‌കൂളില്‍ ചേര്‍ത്തത്‌. എന്നാല്‍ ഇത്തവണ സ്‌കൂളധികൃതര്‍ പറഞ്ഞ അവധി കഴിഞ്ഞിട്ടും പെണ്‍കുട്ടികളുട ഫീ്‌സ്‌ കൊടുക്കാന്‍ സാധിക്കാത്തതിനാലാണ്‌ സ്‌കൂളധികൃതര്‍ ക്രൂരമായി പെണ്‍കുട്ടികളോട്‌ പെരുമാറിയത്‌.

സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും ടീച്ചര്‍മാരുമടക്കം മൂന്ന്‌പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക