Image

കാലത്തീറ്റ് കുംഭകോണം: ലാലുവിനെതിരെ കുറ്റം ചുമത്തി

Published on 01 March, 2012
കാലത്തീറ്റ് കുംഭകോണം: ലാലുവിനെതിരെ കുറ്റം ചുമത്തി
പറ്റ്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനും കൂട്ടുപ്രതികള്‍ക്കുമെതിരേ കോടതി കുറ്റം ചുമത്തി. സി.ബി.ഐ കോടതി ജഡ്ജി വി.കെ.ശ്രീവാസ്തവയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

ലാലുപ്രസാദ് യാദവിനെക്കൂടാതെ ആര്‍.ജെ.ഡി മുന്‍ എം.പി ആര്‍.കെ.റാണ, ജെ.ഡി.യു എം.പി ജഗദീഷ് ശര്‍മ, ജഗന്നാഥ് മിശ്ര എന്നിവര്‍ക്കെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്. 1994-96 കാലയളവില്‍ ലാലു മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പേരില്‍ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ബങ്ക, ബഗല്‍പൂര്‍ ട്രഷറികളില്‍ നിന്നും 46 ലക്ഷം രൂപ പിന്‍വലിച്ചുവെന്നാണ് കേസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക