യോഗാ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു
AMERICA
18-Jun-2017

സൗത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ്
സൗത്ത് കരോളിന (മാസ്ക്) അപ്‌സ്റ്റേറ്റ് യോഗാ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു.
യോഗാചാര്യനും മാസ്കിന്റെ മുന്‍ പ്രസിഡന്റുമായ ജോസ് മൊടൂര്‍ജിയുടെ
ശിക്ഷണത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. താത്പര്യമുള്ള അസോസിയേഷന്‍
അംഗങ്ങള്‍ക്ക് എല്ലാ ശനിയാഴ്ചകളിലും രാവിലെ എട്ടിനു ഗ്രീയറിലുള്ള ഈസ്റ്റ്
റിവര്‍സൈഡ് പാര്‍ക്കില്‍ പരിശീലനത്തിന് എത്താവുന്നതാണ്. ക്ലാസുകള്‍ക്ക്
യാതൊരുവിധ ഫീസും ഇടാക്കുന്നതല്ല.
Facebook Comments