Image

അച്ഛനെ ഓര്‍ക്കുമ്പോള്‍....(സുധീര്‍ പണിക്കവീട്ടില്‍)

Published on 18 June, 2017
അച്ഛനെ ഓര്‍ക്കുമ്പോള്‍....(സുധീര്‍ പണിക്കവീട്ടില്‍)
പിത്രുദിനങ്ങള്‍ പ്രതിവര്‍ഷം വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. എന്നാല്‍ മരിച്ചവര്‍ തിരിച്ചു വരുന്നില്ല. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ ഇത്തരം ദിവസങ്ങള്‍വരുമ്പോള്‍ അവരെക്കുറിച്ച് കൂടുതല്‍ ഓര്‍ക്കുന്നു. ഒരു ദിവസം അവര്‍ വിട്ടുപോകുമെന്ന യാഥാര്‍ത്ഥ്യംവളര്‍ന്നു വലുതാകുമ്പോള്‍ മനസ്സിലാക്കുമ്പോഴും അതു അംഗീകരിക്കാന്‍ മനസ്സിനുപ്രയസമാണ്.

അമ്മയെ കൂടാതെ അച്ഛനെ ഓര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല .പ്രത്യേകിച്ച് എന്നെപോലെ വളരെ ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ടവരാകുമ്പോള്‍. അമ്മയുടെ സ്‌നേഹം കൂടി നല്‍കി വളര്‍ത്തുന്ന പിതാക്കള്‍ എത്രയോമഹത്വമുള്ളവര്‍. അവര്‍ക്ക് എന്നും ചെറുപ്പമായിരിക്കുമെന്നു എന്റെ അച്ഛന്‍ പറയാറുണ്ടു. അതിനുദാഹരണമായി അദ്ദേഹം പറയും, "ഞാനിപ്പോള്‍ വാര്‍ദ്ധക്യത്തില്‍ എത്തി എന്നാല്‍ നിന്റെ അമ്മ ആ ഫോട്ടോയില്‍ കാണുന്നപോലെതന്നെ.അതുകൊണ്ട് എനിക്കും ചെറുപ്പം.''അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നത്‌കൊണ്ട് ഞങ്ങള്‍ മക്കള്‍ എല്ലാം ഈ പടം എപ്പോഴും കൂടെ സൂക്ഷിക്കുന്നു. അച്ഛനെ വയസ്സായി കാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹമില്ല.എപ്പോഴും വളരെ മോടിയില്‍ വസ്ര്തധാരണം ചെയ്തുനടന്നിരുന്ന ഒരുവ്യക്തിയായിരുന്നു അദ്ദേഹം .അദ്ദേഹത്തിന്റെ ബിസ്‌നസ്സ്് കാര്യങ്ങള്‍ക്ക് അതു ആവശ്യവുമായിരുന്നിരിക്കാം.സിഗരറ്റ് വലിക്കുന്നതില്‍, സംസാരിക്കുന്നതില്‍ എല്ലാം അദ്ദേഹത്തിന്റേതായ ഒരു സ്റ്റയില്‍ ഉണ്ടായിരുന്നു.പലരും അതു അനുകരിക്കാന്‍നോക്കി പരാജയപ്പെട്ടിരുന്നു.സ്വര്‍ണ്ണം, സുഗന്ധം, പട്ട് ഇതുമൂന്നും അദ്ദേഹത്തിനുവളരെ പ്രിയതരമായിരുന്നു. ഗള്‍ഫ്കാരുടെ സില്‍ക്ക്‌ലുങ്കികള്‍ വരുന്നതിനുമുമ്പ് തന്നെനാട്ടില്‍ വരുമ്പോഴെല്ലാം വീട്ടില്‍ അദ്ദേഹം സില്‍ക്ക് ലുങ്കികള്‍ ധരിച്ചിരുന്നു.

റോയല്‍ (ബ്രിട്ടിഷ്) നേവിയിലെ ഉദ്യോഗം ഉപേക്ഷിച്ച് ബിസനസ്സ് മേഖലയിലേക്ക് അദ്ദേഹം കടന്നു. അന്നത്തെ സുവര്‍ണ്ണ ലങ്ക അതിനുസഹായകമായി. മൂന്നോനാലോ ബിസ്‌നസ്സുകള്‍ നടത്തിയിരുന്ന അദ്ദേഹം അമ്മക്കയച്ചിരുന്ന കത്തുകള്‍ ആ ബിസിനസ് ലെറ്റര്‍പാഡുകളില്‍ ഒന്നില്‍ ആയിരിക്കും .തൂവെള്ള നിറത്തിലുള്ള കടലാസ്സില്‍ കടും നീലനിറത്തില്‍ അച്ചടിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരും ബിസിനസ്സ് സ്ഥാപനങ്ങളുടെ പേരുമുള്ളത് നോക്കി കാണല്‍ എന്റെ ബാല്യകാല വിനോദമായിരുന്നു. എന്താണു ഏതാണെന്നൊന്നും അറിയാത്ത ആ കാലത്ത് എനിക്കും വലുതാകുമ്പോള്‍ അങ്ങനെയൊക്കെവേണമെന്ന ഒരു കുട്ടി ചിന്തയും ഉണ്ടായിരുന്നത് ഇപ്പോള്‍ ഓര്‍ക്കുന്നു.കുട്ടിയായിരുന്നപ്പോള്‍ അമ്മയുടെ സ്‌നേഹത്തോടെ ഷൂസിന്റെ ലെയ്‌സ് കെട്ടിതന്നു പിന്നെ അതുകെട്ടാന്‍പഠിപ്പിച്ചു. മുതിര്‍ന്നപ്പോള്‍ ടൈ കെട്ടാനും പഠിപ്പിച്ചു.നിത്യ ജീവിതത്തില്‍ ഇതുരണ്ടും ചെയ്യുമ്പോള്‍ അച്ഛന്‍ മുന്നില്‍നില്‍ക്കുന്നപോലെ, അദ്ദേഹം ഉപയോഗിച്ചിരുന്ന ചന്ദനസോപ്പിന്റേയും യാര്‍ഡ്‌ലി പൗഡറിന്റേയുംമണം അനുഭവപ്പെടുന്നു.മരിച്ചുപോയ അദ്ദേഹം ഓര്‍മ്മയിലല്ല നിറസാന്നിദ്ധ്യമായി കൂടെയുണ്ടെന്നു ബോദ്ധ്യപ്പെടുന്നു.

ഞങ്ങള്‍ അമ്മയും മക്കളും നാട്ടിലും അദ്ദേഹം സിലോണിലുമായിരുന്നപ്പോള്‍ അദ്ദേഹം അവുധിക്ക് വരുന്നത്ഒരു ഉത്സവം പോലെയായിരുന്നു.അന്നുചെറിയ കുട്ടിയായിരുന്ന എന്നെ അമ്മ രാവിലെവിളിച്ചുണര്‍ത്തി കണ്ണും തിരുമ്മിഞാന്‍ വരുമ്പോള്‍ അദ്ദേഹം ഷേവ്‌ചെയ്യുകയായിരിക്കും. ആ സോപ്പിന്റേയും, ആഫ്ടര്‍ഷേവിന്റേയും മണം ഇപ്പോഴും എന്റെ മൂക്കില്‍തങ്ങിനില്‍ക്കുന്ന പോലെ. അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ആ ആഫ്ടര്‍ഷേവ്‌തേടി ഇവിടത്തെ പല കടകളിലും കയറിയിറങ്ങി എങ്കിലും കിട്ടിയില്ല. സാരമില്ല അതിന്റെ മണം നിന്റെ മൂക്കില്‍ ഇപ്പോഴും ഉണ്ടല്ലോ എന്നു അദ്ദേഹം തമാശ പറഞ്ഞു.

നാലു ഭാഷകള്‍ അനായേസേന കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. ആ ഭാഷകളിലെ മികച്ച പുസ്തകങ്ങളെക്കുറിച്ച് എനിക്ക്പറഞ്ഞ് തരാറുണ്ടായിരുന്നു.

ബിരുദങ്ങള്‍നേടുന്നതിനോടൊപ്പം ധാരാളം പുസ്തകങ്ങള്‍ വായിക്കണമെന്ന അദ്ദേഹത്തിന്റെ ഉപദേശം എന്നെ വായനശാലകളുടെ ചങ്ങാതിയാക്കി.പല പുസ്തകങ്ങളില്‍നിന്നുള്ള ഉദ്ധരണികള്‍ സന്ദര്‍ഭം അനുസരിച്ച് അദ്ദേഹം പറയുന്നത് വളരെ രസകരമായി എനിക്ക്‌തോന്നിയിട്ടുണ്ടു. ടീനേജിന്റെ ആരംഭത്തില്‍ പ്രണയ കവിതകള്‍ ഞാന്‍ എഴുതാറുണ്ടായിരുന്നു. ആരെയും കാണിക്കാതെ എന്റെ പുസ്തക താളുകളില്‍ അതൊക്കെ ഒളിച്ചിരുന്നു. എന്നാല്‍ ചിലപ്പോള്‍ എന്റെ സഹോദരി അതു കണ്ടുപിടിച്ച് അച്ഛനെ കാണിക്കുമ്പോള്‍ അദ്ദേഹം പുഞ്ചിരിതൂകി ഒരു വരി കവിതപാടും.''കൊച്ചുമകനുടെ രാഗവായ്പില്‍ അച്ഛനുമമ്മയ്ക്കും എന്തുതോന്നാന്‍". അതേസമയം അത്തരം രചനകള്‍ നടത്തി സമയം കളയരുതെന്നു എന്നെഅറിയിക്കുക ഏതെങ്കിലും കഥകള്‍ പറഞ്ഞോ അക്ലെങ്കില്‍മഹാന്മാരുടെ പുസ്തകങ്ങള്‍വായിക്കാന്‍ ഉപദേശിച്ചോ ആയിരിക്കും. അന്നു അദ്ദേഹം പറഞ്ഞതൊക്കെ ഇപ്പോഴും കല്ലില്‍ കൊത്തിയപോലെ മനസ്സില്‍തെളിഞ്ഞ് കിടക്കുന്നു.

എന്റെ പൊട്ടക്കവിതകള്‍ വായിച്ച് നിരുത്സാഹപ്പെടുത്തുകയല്ല മറിച്ച് ശ്രമിച്ചാല്‍നന്നായി എഴുതാന്‍ കഴിയുമെന്നു പ്രോത്സാഹിപ്പിക്കയാണു ചെയ്യാറുള്ളത്. അന്നു അദ്ദേഹം തോമസ് ആല്‍വ എഡിസന്റെ വാക്കുകള്‍ കേള്‍പ്പിച്ചു.'genius is one percent inspiration and ninety-nine percent perspiration' അദ്ധ്വാനിക്കാതെ ഒന്നും ലഭിക്കയില്ല. ജീവിതത്തില്‍ അത് എന്നും പാഠമായിരിക്കുന്നു. ആയിടക്ക് അദ്ദേഹം മഹാത്മഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷകള്‍വായിക്കാന്‍ എന്നോട്പറഞ്ഞു.ഞാന്‍ അടുത്തുള്ളവായനശാലയില്‍നിന്നും അതുകൊണ്ടുവന്നു.എന്റെ കവിതകള്‍ വായിച്ച് അച്ഛന്‍ പറഞ്ഞ കമന്റ ്‌രമണനിലെ രണ്ടുവരികള്‍ ഭേദഗതിചെയ്തതാണ് അതുകൊണ്ട് ആ പുസ്ത്കവും വായിക്കണം എന്നു അദ്ദേഹം സമ്മതിച്ചിരുന്നു.ഗാന്ധിയുടെ പുസ്തകം ഒന്നു മറിച്ചു നോക്കി ഞാന്‍ രമണില്‍ മുഴുകിയിരുന്നു.അതു പലവുരുവായിച്ച് ചങ്ങമ്പുഴ എന്ന കവിയെ ഒരു ടീനെജ്കാരന്റെ മനസ്സിലൂടെ കണ്ടു ആരാധിച്ചു.പുസ്തകങ്ങള്‍ സമയമായപ്പോള്‍ വായനശാലയില്‍തിരിച്ചു കൊടുത്തു.
മനോഹരമായശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്.കവിതകള്‍ചൊക്ലികേള്‍പ്പിക്കുന്നതും, കഥ പറയുന്നതുമൊക്കെ കേട്ടിരിക്കാന്‍ എന്തുരസമായിരുന്നു. ചില വൈകുന്നേരങ്ങളില്‍ അദ്ദേഹം ഞങ്ങള്‍ക്ക് കവിതകള്‍ ചൊല്ലികേള്‍പ്പിക്കും, കഥകള്‍ പറഞ്ഞ്തരും. ഞങ്ങള്‍ എന്നുപറഞ്ഞാല്‍ ഞാനും സഹോദരിയും വല്ല്യച്ചന്റെ മക്കളായ ചേച്ചിമാരും. കഥകളും കവിതകളും ഒരു നിരൂപകന്റെ കാഴ്ചപ്പടുകളിലൂടെ വിവരിക്കുക സാധാരണയായിരുന്നു. ക്രുതികളെ വിശകലനം ചെയ്യാനുള്ള ഒരു താല്‍പ്പര്യം അതുമൂലം എന്നിലും അങ്കുരിക്കാന്‍തുടങ്ങി. അങ്ങനെ സാഹിത്യസദസ്സ് പുരോഗമിച്ചിരുന്ന ഒരവസരത്തില്‍ അദ്ദേഹം എന്നോട് ചോദിച്ചു ഗാന്ധിയുടെ പുസ്തകം മുഴുവന്‍വായിച്ചോ? ഉവ്വല്ലോ, തിരിച്ചും കൊടുത്തു. ഒരു പതിമൂന്നുകാരന്റെ നിഷ്ക്കളങ്കതയോടെ ഞാന്‍ മറുപടിപറഞ്ഞു.അദ്ദേഹം ഒന്നും പറഞ്ഞില്ല.ആ സായാഹ്നത്തില്‍ പുരാണകഥകള്‍ പറയുകയായിരുന്നു. അതിനിടയില്‍ അദ്ദേഹം എന്നോട്‌ചോദിച്ചു.

ഗാന്ധിയുടെ പുസ്തകത്തില്‍ രണ്ടുപുരാണ കഥകള്‍ അദ്ദേഹത്തിനു പ്രചോദനം നല്‍കുകയും, സ്വാധീനിക്കയും ചെയ്തതായി പറയുന്നുണ്ട്. ഏതാണവ? ചേച്ചിമാര്‍ എന്റെ മുഖത്തേക്ക്‌നോക്കി. അതു കണ്ടു എന്റെ അച്ഛന്‍ അവരോട്പറഞ്ഞു. അവന്‍ കുറച്ച് ദിവസം മുമ്പ് ഗാന്ധിയുടെ ആത്മകഥവായിച്ചു തീര്‍ന്നേയുള്ളു. സ്വതവേ നുണപറയാന്‍ കരുത്തില്ലാത്ത ഞാന്‍ അത്തരം പുസ്തകം വായിക്കാനുള്ള മടികൊണ്ട്‌വായിച്ചു എന്നുനുണ പറഞ്ഞതാണ്. ഇങ്ങനെ ഒരു കെണിയെപ്പറ്റി ആലോചിച്ചില്ല. ഞാന്‍ പരുങ്ങാന്‍ തുടങ്ങി, നുണപൊളിഞ്ഞു. മുഴുവന്‍ വായിച്ചില്ലെന്നസത്യം പറഞ്ഞു. അച്ഛന്‍കോപിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു സാരമില്ല ഇനിയും പുസ്തകം വായനശാലയില്‍ നിന്നും കൊണ്ടുവന്നു മുഴുവനും വായിക്കുക. നുണപറയാതിരിക്കുക. ഞാനപ്പോള്‍ കരച്ചിലിന്റെ വക്കത്തോളമായി. ശ്രാവണ കുമാരന്റെ പിത്രുഭക്തി, ഹരിശ്ചന്ദ്രന്റെ സത്യസന്ധത ഇതുരണ്ടും ഗാന്ധിയെ സ്വാധീനിച്ചിരുന്നുവെന്നു അച്ഛന്‍ തന്നെ പറഞ്ഞു.

അപാരമായ ഓര്‍മ്മശക്തി അദ്ദേഹത്തിന്റെ അനുഗ്രഹമായിരുന്നു. പ്രമുഖരായ കവികളുടെ കവിതകള്‍ ഹ്രുദിസ്ഥമായിരുന്നു. എന്നേയും സഹോദരിമാരേയും മടിയില്‍വച്ച് അവ പാടാറൂണ്ടായിരുന്നത്‌കൊണ്ട് ടേപ്‌റെകോര്‍ഡ് സൗകര്യം വന്നപ്പോള്‍ അതൊക്കെ ടേപ്പിലാക്കി സൂക്ഷിച്ചു. ഇയ്യിടെ സഹോദരി നാട്ടില്‍നിന്നും വിളിച്ചു പറഞ്ഞു അവളുടെ റെക്കോര്‍ഡ് പ്ലെയര്‍കേടു വന്നു, പുതിയത് വാങ്ങാന്‍ ഇപ്പോള്‍ ലഭ്യമല്ലെന്നു. ചില ഉപകരണങ്ങള്‍ കാല്‍ഹരണപ്പെട്ടു പോകുന്നു. ഇനി അതു സി.ഢി.യിലേക്ക് മാറ്റേണ്ടിയിരിക്കുന്നു. ഒരു പക്ഷെ അതിനു കഴിഞ്ഞില്ലെങ്കിലും അച്ഛന്റെ ശബ്ദം ഞങ്ങളുടെ മനസ്സില്‍ അനശ്വരമായി നിലകൊള്ളും.

ത്രുശ്ശൂര്‍ക്കാരുടെ ഗുണങ്ങളായ നര്‍മ്മവും, നന്മയും അദ്ദേഹത്തിനു ധാരളമായി ഉണ്ടായിരുന്നു. പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ ദൗര്‍ബ്ബല്യമായിരുന്നു. യൗവനകാലത്ത് സിലോണിലായിരുന്നപ്പോള്‍ വായിച്ച ഏതോ ഇംഗ്ലീഷ്പുസ്തകം നാട്ടില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ വായിക്കാന്‍വേണ്ടി അന്വേഷിച്ചു.കിട്ടിയില്ല. അമേരിക്കയില്‍ വരാന്‍സൗകര്യം കിട്ടിവന്നപ്പോള്‍ ആ പുസ്തകം തേടി (അതിന്റെ പേരു ഞാന്‍ മറന്നുപോയി) മന്‍ഹാറ്റനിലെ ലൈബ്രറിയില്‍ പോയി. അതു കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.സോഫയില്‍ ചാരികിടന്നു സിഗരറ്റു പുകച്ചുകൊണ്ട് പുസ്തകം വായിക്കുന്നത് മുന്നില്‍ കാണുന്നപോലെ ഇതെഴുതുമ്പോള്‍ തോന്നുന്നു. പ്രൗഡഗംഭീരമായ വ്യക്തിത്വം. അറിവുകള്‍ നമ്മള്‍ നേടിക്കൊണ്ടിരിക്കണമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നയാള്‍. എന്നോട് എപ്പോഴും പറയുമയിരുന്നു" RKnowledge is power .അതേ അറിവാണുശക്തി. എനിക്ക് അമേരിക്കയിലേക്ക് വരാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം വളരെസന്തോഷവാനായിരുന്നു. വിദ്യാസമ്പന്നരും സംസ്കാരമുള്ളവരുമുള്ള ഒരുസമൂഹത്തില്‍ ജീവിക്കാന്‍ കഴിയുക സൗഭാഗ്യകരമെന്നു അദ്ദേഹം പറഞ്ഞപ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഒരാള്‍ പറഞ്ഞമറുപടി അദ്ദേഹത്തെ അതിശയിപ്പിച്ചു. അവിടെ ടാക്‌സി ഓടിക്കുന്നവരുമുണ്ടു. ആ മനുഷ്യന്‍ തമാശക്ക് പറഞതെങ്കിലും ടാക്‌സി ഓടിച്ചിരുന്ന ഒരു കിഴവനും ഒരു പരദൂഷണവീരനും അവരെ ഞാന്‍ സഹായിച്ചുവെന്നസത്യം മറച്ചുവയ്ക്കാന്‍ എന്നെ നിഷക്കരുണം, നിര്‍ദ്ദയം ദ്രോഹിച്ചപ്പോള്‍, അസൂയകൊണ്ട് കുറെ കാലു നക്കികള്‍ കിഴവനും, പരദൂഷണവീരനും ശിങ്കിടിപാടിയപ്പോള്‍ എനിക്ക് കൂസാതെ നില്‍ക്കാന്‍ കഴിഞ്ഞത് ഞാന്‍ നേടിയ അറിവുകൊണ്ടാണു. Knowledge is power എന്നു എപ്പോഴും ഉരുവിട്ടിരുന്ന വന്ദ്യപിതാവേ അങ്ങേക്ക് പ്രണാമം!!

ഓര്‍മ്മകളില്‍ മുങ്ങിത്തപ്പാന്‍ പിത്രുദിനങ്ങള്‍ വരുന്നു. നിങ്ങള്‍മാത്രം വന്നില്ലല്ലോ,നിങ്ങളെ മാത്രം കണ്ടില്ലല്ലോ എന്നുമാതാപിതാക്കളെ നഷ്ടപ്പെട്ട മക്കള്‍ ദുഃഖാര്‍ത്തരായി ഉരുവിടുന്നു.കര്‍ണ്ണികാരം ഇനിയും പൂത്തുതളിര്‍ക്കും. കാലം മുന്നോട്ട് നീങ്ങികൊണ്ടിരിക്കും.പ്രക്രുതിമാത്രം എല്ലാം കണ്ടുനില്‍ക്കും. ഹ്രുസ്വമായ ജീവിതം നല്‍കുന്നനന്മകള്‍ ആസ്വദിക്കുക. പിത്രുക്കള്‍ നമ്മെവിട്ടുപോകുന്ന കണ്ണിയില്‍ നമ്മള്‍ തുടരുന്നു, വീണ്ടും അതുനമ്മുടെ മക്കളിലേക്ക്. ജീവിതം ഒരു തുടര്‍ക്കഥ.

എല്ലാപിതാക്കള്‍ക്കും സന്തോഷകരമായ പിത്രുദിനം നേരുന്നു.

ശുഭം
Join WhatsApp News
vayanakaaran 2017-06-18 11:50:06
അതെന്താ നമ്പൂരിച്ചാ കല്ലും മുടിയും ബിരിയാണിയിൽ ..നല്ല സാമ്പാറും പായസവും ഒക്കെ കൂട്ടി ഉണ്ണേണ്ട  തിരുമേനി എന്തിനു ബിരിയാണി തിന്നാൻ പോയി.ഒരു മുടിയും ഒരു കല്ലുമായത് സമാധാനം.
നബൂരി 2017-06-18 09:28:55
നല്ല  ഒരു കോയിക്കോടന്‍  ബിരിയാണി  ആരും  കാണാതെ തിന്നുന്ന സുഖം . നോം  കൈയും നക്കി ഏമ്പോക്കവും  വിട്ടു . ഇല  മടക്കിയപോള്‍  അതില്‍ ഒരു കല്ലും മുടിയും . ആവു  നാം രക്ഷ പെട്ടു .
Thodupuzha K Shankar 2017-06-18 13:39:48
Dear Sudhir,
I read your touching tribute to your father portraying his life sketch
in your  usual inimitable, mesmerising style. It is simply marvellous!
I read it quite enthusiastically and  really felt as though happening
live in front of me.
Congratulations for writing such a captivating, wonderful auto biography!
With warm regards,
Shankar Mumbai
andrew 2017-06-19 14:26:22

Unique sculpture

Your words are -

Like the dew drops on the tip of the grass blade which emanates thousand prisms on the Sunrise .

Let the Cosmic energy drip down your fingers begetting beautiful words as usual & more to come.. Felt like your great Dad was sitting next to you while you wrote the auto biography.

Soon many will imitate your style.

Imitation may be a poor form of flattery but deep within either they admire you or is of jealous of you or both.

Stand like the Lion King on the proud rock of the pride.


Dr. PC Nair 2017-06-22 17:38:07
Dear Sudhir,

I read with interest your recent writing about your father in
E-malayalee. The thing that struck me most is the love of reading
( and thereby an interest in acquiring knowledge) inculcated in
you at an early age by your beloved father.(that also by showing
himself as an example.)
Hope you are doing well
with best regds
Dr.P.C.Nair
വിദ്യാധരൻ 2017-06-23 03:49:50
"വായിപ്പോർക്കരുളുന്നനേക വിതമാം
                                  വിജ്ഞാനവും ഏതെങ്കിലും 
ചോദി-പ്പോർക്കുചിതോത്തരങ്ങൾ 
                        അരുളി തീർക്കുന്നു സന്ദേഹവും, 
വാദി പ്പോർക്കുതകുന്ന യുക്തി ചൂണ്ടി-
                     ക്കൊടുക്കും   വൃഥാ ഖേദിപ്പോർക്ക -
രുളുന്നുസ്വാന്തന വചസുൽകൃഷ്ടമാം പുസ്തകം "
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക