Image

കടല്‍ക്കൊല: പുതിയ ഹര്‍ജി നല്‍കാന്‍ ഇറ്റലിയ്ക്ക് നിര്‍ദേശം

Published on 01 March, 2012
കടല്‍ക്കൊല: പുതിയ ഹര്‍ജി നല്‍കാന്‍ ഇറ്റലിയ്ക്ക് നിര്‍ദേശം
കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലെ സാങ്കേതിക ന്യൂനതകള്‍ പരിഹരിച്ച് പുതിയ ഹര്‍ജി നല്‍കാന്‍ ഹൈക്കോടതി ഇറ്റാലിയന്‍ കോണ്‍സുലേറ്റിനോട് നിര്‍ദേശിച്ചു. ഹര്‍ജി സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ കോണ്‍സുലേറ്റിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്.

അതേസമയം ആരുടെ നിര്‍ദേശപ്രകാരമാണ് കോണ്‍സുലേറ്റ് ഇത്തരമൊരു ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്നുള്‍പ്പെടെയുള്ള വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ട്. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ദുര്‍ബലമാണെന്ന് ഇറ്റലി ധരിക്കരുതെന്നും ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു. ഹര്‍ജിയിലെ നാവികരുടെ ഒപ്പ് വ്യാജമാണോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. കസ്റ്റഡിയില്‍ കഴിയുന്ന നാവികരുടെ ഒപ്പ് എങ്ങനെയാണ് ലഭിച്ചതെന്ന് കോടതി ചോദിച്ചു.


സംഭവം നടന്നത് രാജ്യാന്തര സമുദ്രാതിര്‍ത്തിയിലാണെന്നും കുറ്റക്കാരായ നാവികരെ ഇന്ത്യന്‍ നിയമമനുസരിച്ച് ശിക്ഷിക്കാനാകില്ലെന്നുമാണ് ഇറ്റലി കോണ്‍സുലേറ്റിന്റെ വാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക