Image

ന്യുയോര്‍ക്കിലെ രണ്ടാമത്തെ ക്‌നാനായ ദേവാലയം റോക്ക്‌ലാന്‍ഡില്‍ യാഥാര്‍ഥ്യത്തിലേക്ക്

Published on 18 June, 2017
ന്യുയോര്‍ക്കിലെ രണ്ടാമത്തെ ക്‌നാനായ ദേവാലയം റോക്ക്‌ലാന്‍ഡില്‍ യാഥാര്‍ഥ്യത്തിലേക്ക്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ സെന്റ് മേരീസ് ക്‌നാനായ മിഷന്റെ സ്വന്തമായ ദേവാലയം എന്ന സ്വപനം പൂവണിയുന്നു. ന്യൂയോര്‍ക്ക് അതിരൂപതയില്‍ നിന്നും റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ തന്നെ ഉള്ള ഹാവേര്‍സ്‌ട്രൊയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ എന്ന പള്ളിയാണ് റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ മിഷന് വേണ്ടി ലഭ്യമാകുന്നത്. 

ഇന്ന് മരിയന്‍ ഷ്രയിനില്‍ ചേര്‍ന്ന പൊതുയോഗം ഐകകണ്ഠ്യമായി ഈ ദേവാലയം സ്വന്തമാകുവാനുള്ള നടപടിക്രമങ്ങള്‍ക്ക് അനുവാദം കൊടുക്കുകയും അതിനു ശേഷം പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ പള്ളി സന്ദര്‍ശിക്കുകയും ചെയ്തു.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്ത് മാസത്തോളം ഇതേ പള്ളി ക്‌നാനായ സമൂഹം വാടക നല്‍കികൊണ്ട് കുര്‍ബ്ബാന അര്‍പ്പിക്കുവാനായി ഉപയോഗിച്ചിരുന്നു. പള്ളി വാങ്ങുന്നത് സംബന്ധിച്ച് രൂപതാ നേതൃത്വവുമായി ധാരണയിലെത്തിയിട്ടുണ്ട്. 

കൂടുതല്‍ നടപടിക്രമങ്ങള്‍ ഈ ആഴ്ചയില്‍ തുടരും. പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ക്‌നാനായ മിഷന്,  മാതാവിന്റെ നാമത്തില്‍ തന്നെയുള്ള മനോഹരമായ ദേവലായം സ്വന്തമാക്കുന്നു എന്നത് വലിയ ദൈവീക പരിപാലനയുടെയും ദൈവാനുഗ്രഹത്തിന്റെയും തെളിവാണ് എന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പള്ളി,  ദേവാലയം സന്ദര്ശിക്കുവാനായി എത്തിയ ക്‌നാനായ സമുദായാംഗങ്ങളോടൊപ്പം ദേവാലയത്തില്‍ നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ചു.
ന്യുയോര്‍ക്കിലെ രണ്ടാമത്തെ ക്‌നാനായ ദേവാലയം റോക്ക്‌ലാന്‍ഡില്‍ യാഥാര്‍ഥ്യത്തിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക