Image

കേരള രഞ്ജി താരം സഞ്ജു വിശ്വനാഥ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍

Published on 01 March, 2012
കേരള രഞ്ജി താരം സഞ്ജു വിശ്വനാഥ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍
കൊച്ചി: കേരള രഞ്ജി താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ സഞ്ജു വിശ്വനാഥ് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി കരാര്‍ ഒപ്പിട്ടു. ഈ സീസണില്‍ സഞ്ജു നൈറ്റ് റൈഡേഴ്‌സിനായി കളിക്കും. കഴിഞ്ഞ സീസണില്‍ നൈറ്റ് റൈഡേഴ്‌സിന്റെ അക്കാദമിയില്‍ സഞ്ജു അംഗമായിരുന്നെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

കേരള രഞ്ജി ടീമില്‍ നിന്ന് ഐപിഎല്ലില്‍ കരാര്‍ ലഭിക്കുന്ന നാലാമത്തെ താരമാണ് സഞ്ജൂ. കഴിഞ്ഞ സീസണില്‍ റൈഫി വിന്‍സെന്റ് ഗോമസ്, പി.പ്രശാന്ത്, പ്രശാന്ത് പരമേശ്വരന്‍ എന്നിവര്‍ കൊച്ചി ടസ്‌കേഴ്‌സിനായി ഐപിഎല്ലില്‍ കളിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക