Image

യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ മീറ്റിംഗ് ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് പങ്കെടുക്കും

ജീമോന്‍ റാന്നി Published on 18 June, 2017
യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ മീറ്റിംഗ് ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് പങ്കെടുക്കും
ഡാലസ്: മാര്‍ത്തോമ്മ സൗത്ത് വെസ്റ്റ് റിജിയന്‍ സെന്റര്‍ എമില്‍ ഉള്‍പ്പെട്ട ഡാലസ്, ഒക്കലഹോമ ഇടവകയില്‍ നിന്നുള്ള യുവജനസഖ്യം അംഗങ്ങളുടെ സംയുക്ത സമ്മേളനം ജൂണ്‍ 25 ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ ഡാലസ്സിലുള്ള സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ചില്‍ വച്ച് നടക്കുന്നു. 
സമ്മേളനത്തില്‍ മാര്‍ത്തോമ്മ ചര്‍ച്ച് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് മുഖ്യ സന്ദേശം നല്‍കും. തിരുമേനിയുടെ സാന്നിധ്യം ഈ സെന്ററിനു ലഭിച്ച അപൂര്‍വ്വവും അസുലഭവുമായ സന്ദര്‍ഭമാണെന്ന് സെന്റര്‍ പ്രസിഡന്റ് റവ.സജി പി.സി. വിശേഷിപ്പിച്ചു. ഈ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ.അലക്‌സ് കെ.ചാക്കോ, ബിജി ജോബി, സിബു ജോസഫ്, അജു മാത്യു എന്നിവര്‍ അറിയിച്ചു.
യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ മീറ്റിംഗ് ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് പങ്കെടുക്കും
യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ മീറ്റിംഗ് ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക