Image

കലൂരില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്താന്‍ ശ്രമം

Published on 18 June, 2017
കലൂരില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്താന്‍ ശ്രമം



കൊച്ചി: ദേശാഭിമാനിക്കടുത്ത്‌ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്താന്‍ ശ്രമം. കഴുത്തിന്‌ പിന്നിലും തുടയിലുമായി വെട്ടേറ്റ കോതമംഗലം സ്വദേശിനിയായ യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ റെനൈമെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറോടെയാണ്‌ സംഭവം.
ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ്‌ പെണ്‍കുട്ടിയെ വെട്ടിവീഴ്‌ത്തിയത്‌.

രാവിലെ 6.45 ഓടെ ബൈക്കിലെത്തിയ പ്രതി കലൂരില്‍ വച്ച്‌ പെണ്‍കുട്ടി സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിര്‍ത്തിയാണ്‌ വെട്ടിയത്‌. പെണ്‍കുട്ടിയും ഇയാളും മുന്‍ പരിചയക്കാരാണ്‌. കൃത്യം നടത്തിയ ശേഷം പ്രതി കടന്നുകളഞ്ഞു. പെണ്‍കുട്ടിയും കോതമംഗലം സ്വദേശിനിയാണ്‌. പ്രണയനൈരാശ്യമാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ സൂചന


പെയിന്റ്‌ പണിക്ക്‌ പുട്ടിയടിക്കാന്‍ ഉപയോഗിക്കുന്ന തകര കത്തി ഉപയോഗിച്ചാണ്‌ കഴുത്തിന്‌ വെട്ടിയത്‌. യുവതി ഡിഡിആര്‍സിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്‌. രാവിലെ ജോലിക്കായി ഓട്ടോയില്‍ വന്നിറങ്ങിയപ്പോഴാണ്‌ വെട്ടേറ്റത്‌. പ്രതിയ്‌ക്കായി തെരച്ചില്‍ തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക