Image

കൊച്ചി മെട്രോ സര്‍വീസ്‌ തുടങ്ങി

Published on 18 June, 2017
  കൊച്ചി മെട്രോ സര്‍വീസ്‌ തുടങ്ങി


കൊച്ചി: പൊതുജനങ്ങള്‍ക്ക്‌ വേണ്ടിയുളള കൊച്ചി മെട്രോയുടെ സര്‍വീസ്‌ ആരംഭിച്ചു. ആദ്യ യാത്രയില്‍ തന്നെ മെട്രോയുടെ ഭാഗമാകാന്‍ ആയിരങ്ങളാണ്‌ പാലാരിവട്ടം, ആലുവ സ്റ്റേഷനുകളില്‍ കാത്തുനിന്നത്‌. ആദ്യ യാത്രയില്‍ ഇടം പിടിക്കാന്‍ പുലര്‍ച്ചെ മുതല്‍ മെട്രോ സ്റ്റേഷനുകളില്‍ വലിയ ക്യൂ ദൃശ്യമായിരുന്നു. രാവിലെ ആറിന്‌ നടന്ന ആദ്യ സര്‍വീസില്‍ സ്‌ത്രീകളും കുട്ടികളുമടക്കം നൂറ്‌ കണക്കിന്‌ ജനങ്ങള്‍ പങ്കുചേര്‍ന്നു.

പലരും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്‌ വിരാമായതില്‍ സന്തോഷം പങ്കുവെച്ചു. മാധ്യമങ്ങളിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പലക്കും സ്റ്റേഷനുകളില്‍ കയറിപ്പോള്‍ ചെറിയ അങ്കലാപ്പ്‌ ഉണ്ടായി. ബാര്‍കോഡ്‌ ഉപയോഗിച്ചുള്ള ഗേറ്റ്‌ മറികടന്നു പ്‌ളാറ്റ്‌ ഫോമിലേക്ക്‌ പോകുന്നത്‌ ജീവനക്കാര്‍ ഓരോരുത്തര്‍ക്കായി നിര്‍ദ്ദേശം നല്‍കി.

തിങ്കളാഴ്‌ച മുതല്‍ മൈട്രോ സര്‍വീസിന്‌ പൂര്‍ണ സജ്ജമായിരിക്കും. രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ ഒമ്പതുമിനിട്ട്‌ ഇടവേളകളില്‍ ഇരുദിശയിലേക്കും സര്‍വീസ്‌ നടത്തും.


ഏറ്റവും കുറഞ്ഞ ടിക്കറ്റ്‌ നിരക്ക്‌ 10 രൂപയാണ്‌. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.26 കിലോമീറ്ററിന്‌ 40 രുപ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക