Image

മരിച്ചെന്ന്‌ വിധിയെഴുതിയ കുഞ്ഞ്‌ സംസ്‌കരിക്കുന്നതിനിടെ അനങ്ങി!

Published on 18 June, 2017
മരിച്ചെന്ന്‌ വിധിയെഴുതിയ കുഞ്ഞ്‌   സംസ്‌കരിക്കുന്നതിനിടെ  അനങ്ങി!


ന്യൂഡല്‍ഹി : കേന്ദ്രഗവണ്‍മെന്റ്‌ ആശുപത്രിയില്‍ മരിച്ചെന്ന്‌ വിധിയെഴുതിയ നവജാതശിശുവിന്‌ സംസ്‌കരിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ജീവനുണ്ടെന്ന്‌ കണ്ടെത്തി. ന്യൂഡല്‍ഹി സഫ്‌ദര്‍ജങ്‌ ആശുപത്രി അധികൃതര്‍ക്കാണ്‌ ഗുരുതരമായ പിഴവ്‌ സംഭവിച്ചത്‌. ബദര്‍പുര്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞ്‌ മരിച്ചതായി പ്രഖ്യാപിച്ച ഡോക്ടര്‍മാര്‍ 'മൃതദേഹം' പൊതിഞ്ഞ്‌ രക്ഷകര്‍ത്താക്കള്‍ക്ക്‌ കൈമാറി.

വീട്ടിലെത്തിച്ച മൃതദേഹം സംസ്‌കരിക്കാന്‍ ചടങ്ങുകള്‍ ആരംഭിച്ചതിനിടെയാണ്‌ കുഞ്ഞ്‌ അനങ്ങുന്നത്‌ കണ്ടത്‌. ഉടന്‍തന്നെ ആശപത്രിയിലെത്തിച്ചു.

ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ മറ്റൊരു കുഞ്ഞ്‌ മരിച്ചിരുന്നെന്നും കുഞ്ഞിനെ മാറിപ്പോയതാണ്‌ പിഴവിന്‌ കാരണമെന്നും അധികൃതര്‍ അവകാശപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക