Image

മരിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ നടന്‍ സാജന്‍ പളളുരുത്തി

Published on 18 June, 2017
മരിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ നടന്‍ സാജന്‍ പളളുരുത്തി


നടനും മിമിക്രി കലാകാരനുമായ സാജന്‍ പളളുരുത്തി മരിച്ചെന്ന്‌ സോഷ്യല്‍ മീഡിയകളില്‍ വ്യാജവാര്‍ത്ത. ഇന്നുരാവിലെ മുതല്‍ അദ്ദേഹത്തിന്റെ ചിത്രം ചേര്‍ത്തുവെച്ചാണ്‌ വാര്‍ത്ത പ്രചരിപ്പിക്കുന്നത്‌.

ഇതിനെതിരെ അദ്ദേഹം തന്നെ ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെ രംഗത്ത്‌ എത്തി. ഫെയ്‌സ്‌ബുക്കില്‍ തന്റെ ചിത്രം ചേര്‍ത്ത്‌ വെച്ചാണ്‌ വ്യാജവാര്‍ത്ത പ്രചരിക്കുന്നത്‌. അതിന്റെ സത്യാവസ്ഥ അറിയില്ല. എന്തായാലും അങ്ങനെ ചെയ്‌തത്‌ ശരിയായില്ല.നിങ്ങളത്‌ വിശ്വസിക്കരുതെന്നും നിരവധി പേര്‍ വിളിച്ചുചോദിച്ചത്‌ കൊണ്ടാണ്‌ സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു





Join WhatsApp News
Sudhir Panikkaveetil 2017-06-19 05:15:37
"നിങ്ങൾ മരിച്ചുവെന്ന് വാർത്ത വായിച്ചു" ശരിയാണോ? പരേതനായി എന്ന വാർത്തയിലെ കഥാനായകൻ മറുപടി പറയുന്നു. "ഇല്ല, ഞാൻ മരിച്ചിട്ടില്ല" . ന്യുയോർക്കിലെ നമ്മുടെ പ്രിയങ്കരനായ ഹാസ്യ സാമ്രാട്ട് ശ്രീ രാജു മൈലാപ്ര ഇതേക്കുറിച്ച് എഴുതിയാൽ എത്ര രസമായിരിക്കും വായിക്കാൻ.
പരേതൻ മത്തായി 2017-06-19 06:50:13

സാജൻ നിങ്ങൾക്ക് മരിക്കാൻ ഭയമാണോ? എന്തിന് ഭയപ്പെടണം. മരണാന്തര ജീവിതംപോലെ സമാധാനപരമായ ഒരു ജീവിതം ഒരിക്കലും ആർക്കും ലഭിക്കില്ല. ഇവിടെ പല്ലുകടിയില്ല ഞരക്കം ഇല്ല ബഹളം ഇല്ല എല്ലാവരും സന്തോഷവാന്മാരായി കഴിയുന്നു. ഒരു മിമിക്രിക്കാരൻ ഇല്ലാത്തതിന്റെ കുറവേയുള്ളു/ ദയവ് ചെയ്ത് സാഹിത്യകാരന്മാരും ആധുനിക കവികളും ഇവിടേക്ക് വരരുത്. കൂടാതെ ദൈവ പടയാളികളും. അവന്മാരെകൊണ്ടു പൊറുതിമുട്ടിയിരിക്കുകയായണെന്നാണ് ദൈവം പറയുന്നത്. ചിരിക്കാൻ അറിയാൻ വയ്യാത്തവർ എപ്പോഴും മസിലു പിടിച്ചിരിക്കുന്നവർ എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. ദൈവ പുത്രനായ യേശു പറയുന്നത് ഇനി അദ്ദേഹത്തിന് ഒരു ബ്രെക്ക് എടുക്കാം എന്നാണ്. ഇപ്പോൾ മറിച്ചിട്ടു ഉയർത്തെഴുനേറ്റ രണ്ടു പേരുണ്ടല്ലോ? താഴെ ഭൂമിയിൽ ആകെ ഒരു ബഹളത്തിന് സാധ്യതയുണ്ട്. മാത്തുള്ളയടക്കം പലരും ഇത് സമ്മതിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ടു വളരെ സൂക്ഷിക്കണം. കളികാര്യമാകും. എന്തായാലും ഞങ്ങളുടെ വാതിൽ നിങ്ങൾക്കായി തുറന്നിട്ടിരിക്കും


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക