Image

മാധുരിയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല; ചെറുപ്പത്തിലേ ഹിന്ദി സിനിമയില്‍ ആകൃഷ്ടനാണന്നും ശശി തരൂര്‍

Published on 19 June, 2017
മാധുരിയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല; ചെറുപ്പത്തിലേ ഹിന്ദി സിനിമയില്‍ ആകൃഷ്ടനാണന്നും ശശി തരൂര്‍

ചെറുപ്പത്തിലേ ഹിന്ദി സിനിമയില്‍ ആകൃഷ്ടനാണ്‌ താനെന്ന്‌ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ  ശശി തരൂര്‍.

ബാല്യകാലത്ത്‌ തനിക്കിഷ്ടം മുംതാസിനേയും സൈറാ ബാനുവിനേയുമായിരുന്നു. കൗമാര കാലത്ത്‌ അത്‌ സീനത്ത്‌ അമനിലേക്കും പര്‍വീണ്‍ ബാബിയിലേക്കും വഴി മാറി. ഫിലിം ഫെയറിനു നല്‍കിയ അഭിമുഖത്തില്‍  തരൂര്‍ വ്യക്തമാക്കി.

എന്നാല്‍ തന്റെ സൗന്ദര്യ സങ്കല്‍പങ്ങളെ യഥാര്‍ത്ഥത്തില്‍ താലോലിച്ചത്‌ മാധുരി ദീക്ഷിതായിരുന്നു. മാധുരിയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

കൗമാരകാലത്തെ വികാരങ്ങള്‍ ഉണര്‍ത്തിയ രണ്ടു സിനിമാ സീനുകള്‍ ഇപ്പോഴും തനിക്ക്‌ ഓര്‍മ്മയുണ്ടെന്ന്‌ ശശി തരൂര്‍ പറയുന്നു.

ആരാധനയില്‍ രാജേഷ്‌ ഖന്നയും ശര്‍മ്മിള ടാഗോറും തമ്മിലുളളതും മേരാ നാം ജോക്കറില്‍ അര്‍ദ്ധ നഗ്‌നവേഷത്തിലുളള സിമി ഗൈര്‍വാളിനെ റിഷി കപൂര്‍ നോക്കുന്നതുമായ രംഗങ്ങളാണ്‌ തന്റെ കൗമാര കാമനകളെ ഉണര്‍ത്തിയതെന്ന്‌ ശശി തരൂര്‍ വ്യക്തമാക്കുന്നു.

ശശി കപൂറിനേയും സഞ്‌ജയ്‌ഖാനേയും തനിക്കിഷ്ടമാണ്‌. എങ്കിലും നടന്മാരില്‍ തന്നെ സ്വാധീനിച്ചത്‌ രാജേഷ്‌ ഖന്നയാണ്‌. തന്നെ സംബന്ധിച്ച്‌ ആദ്യ സൂപ്പര്‍സ്റ്റാര്‍ രാജേഷ്‌ ഖന്നയാണെന്ന്‌ താന്‍ പറയുമെന്നും ശശി തരൂര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക