Image

റിഗ് ലീഡര്‍ ജോര്‍ജ്ജ് റിവാസിന്റെ വധശിക്ഷ നടപ്പാക്കി

പി.പി.ചെറിയാന്‍ Published on 01 March, 2012
റിഗ് ലീഡര്‍ ജോര്‍ജ്ജ് റിവാസിന്റെ വധശിക്ഷ നടപ്പാക്കി
ഇര്‍വിങ്ങ്: ടെക്‌സസില്‍ കോളിളക്കം സൃഷ്ടിച്ച്, പോലീസിനെ വിഷമ വൃത്തത്തിലാക്കി സാന്‍ അന്റോണിയോ ജയിലില്‍ നിന്ന് അതിവിദഗ്ദമായി പുറത്തു ചാടിയ ഏഴു പ്രതികളില്‍ ലീഡറും, ഇര്‍വിങ്ങ് പോലീസ് ഓഫീസറെ വധിച്ച കേസ്സിലെ മുഖ്യ പ്രതിയുമായ ജോര്‍ജ്ജ് റിവാസിന്റെ വധശിക്ഷ ഫെബ്രുവരി 29ന് ടെക്‌സസിലെ ഹഡ്‌സ് വില്ലയില്‍ നടപ്പാക്കി.

2000 ഡിസംബര്‍ 13നായിരുന്നു ജയില്‍ ഭേദിച്ചു ഏഴുപ്രതികള്‍ രക്ഷപ്പെട്ടത്. ഒളിവിലിരിക്കെ ക്രിസ്മസ് ദിനത്തില്‍ ഇര്‍വിങ്ങ് പോലീസ് ഓഫീസര്‍ ഓബ്രി ഹാക്കിന്‍സ് ഇവരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതികളെ ഒരു മാസത്തിനു ശേഷം കൊളറാഡോയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

പോലീസ് ഓഫീസറെ വധിച്ച കേസില്‍ ആറു പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച അമേരിക്കയിലെ ആദ്യ അത്യപൂര്‍വ്വ കേസ്സായിരുന്നു ഇത്. കൊളറാഡോയില്‍ പിടിക്കപ്പെട്ട ഏഴുപ്രതികളില്‍ ഒരാള്‍ അവിടെ വെച്ചു തന്നെ ആത്മഹത്യചെയ്തിരുന്നു. ഇനി നാലു പ്രതികള്‍ കൂടി വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നുണ്ട്. മറ്റൊരു പ്രതി മൈക്കിള്‍ റോഡ്രിഗസ്സിന്റെ വധശിക്ഷ 2008 ല്‍ നടപ്പാക്കിയിരുന്നു.

ഫെബ്രുവരി 29ന് അരിസോണയിലും 63 വയസ്സുള്ള റോബര്‍ട്ട് ഹെന്റിയുടെ വധശിക്ഷ നടപ്പാക്കി. വളര്‍ത്തമ്മയെ ക്രൂരമായി വധിച്ച കേസ്സിലാണ് ഈ ശിക്ഷ.

ഈ വര്‍ഷം അമേരിക്കയില്‍ നടപ്പാക്കിയ അഞ്ചു വധശിക്ഷകളില്‍ രണ്ടെണ്ണം ടെക്‌സസ്സിലും, ഒന്ന് അരിസോണയിലുമാണ്.
റിഗ് ലീഡര്‍ ജോര്‍ജ്ജ് റിവാസിന്റെ വധശിക്ഷ നടപ്പാക്കിറിഗ് ലീഡര്‍ ജോര്‍ജ്ജ് റിവാസിന്റെ വധശിക്ഷ നടപ്പാക്കിറിഗ് ലീഡര്‍ ജോര്‍ജ്ജ് റിവാസിന്റെ വധശിക്ഷ നടപ്പാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക