Image

അസ്ഹറുദ്ദീനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Published on 01 March, 2012
അസ്ഹറുദ്ദീനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെതിരേ ഡല്‍ഹി കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ചെക്ക് മടങ്ങിയ കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരിലാണ് നടപടി.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് അസ്ഹറുദ്ദീന് കോടതിയില്‍ ഹാജരാകാന്‍ കഴിയാഞ്ഞതെന്നും മറ്റ് നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം തള്ളിക്കൊണ്ടാണ് കേസ് പരിഗണിച്ച ജഡ്ജി വിക്രാന്ത് വെയ്ദ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മുംബൈയിലെ ബാന്ദ്രയില്‍ ഒന്നരക്കോടി രൂപയ്ക്ക് ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നതുമായി ബന്ധപ്പെട്ട് സഞ്ജയ് സോളങ്കി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക