Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്റെ ഓണാഘോഷം ഓഗസ്റ്റ് 19 ന്

ജീമോന്‍ റാന്നി Published on 19 June, 2017
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്റെ ഓണാഘോഷം ഓഗസ്റ്റ് 19 ന്
ഹൂസ്റ്റന്‍: വേള്‍ഡ് മലയാളി ഹൂസ്റ്റന്റെ ഓണാഘോഷം ഓഗസ്റ്റ് 19 ന് 211 പ്രസന്റ് സ്ട്രീറ്റ്, മിസോറി സിറ്റി, ടെക്‌സസ് 77489 ലുള്ള സെന്റ് ജോസഫ് സിറോ മലബാര്‍ കത്തീഡ്രലിന്റെ ഓഡിറ്റോറിയത്തില്‍ നടത്താന്‍ 11ന് സ്റ്റാഫോര്‍ഡിലെ കേരള കിച്ചനില്‍ കൂടിയ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.

ഓണാഘോഷങ്ങളുടെ കോ ഓര്‍ഡിനേറ്റര്‍മാരായി ജയിംസ് കൂടല്‍ : 914 987 1101, പൊന്നു പിള്ള : 281 261 4950, ലക്ഷ്മി പീറ്റര്‍ : 972 369 9184 എന്നിവരെ ചുമതലപ്പെടുത്തി. വിവിധ സംഘടനകളും ബിസിനസുകളും ഇതില്‍ ഭാഗഭാക്കാകണമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

പുതിയ ലൈഫ് മെംബേഴ്‌സിനെ കണ്ടെത്താനായി ചെയര്‍മാന്‍ ജേക്കബ് കുടശനാടിന്റെ നേതൃത്വത്തില്‍ ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. എല്ലാ മാസവും അവസാന ഞായറാഴ്ചകളില്‍ കമ്മിറ്റിയോ ജനറല്‍ കൗണ്‍സിലോ സമ്മേളിക്കുവാനും തീരുമാനിച്ചു. എറണാകുളം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഏരിയ മെംബര്‍ സേവ്യര്‍ മീറ്റിംഗില്‍ സംബന്ധിച്ച് കേരളത്തിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.

കേരളത്തില്‍ മുച്ചിറി, മുച്ചുണ്ട് നിര്‍മ്മാര്‍ജന സര്‍ജറി ക്യാംപ് ജോണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തുന്നതിന്റെ ഒരു മുഖ്യ സ്‌പോണ്‍സറാകാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്‍ തീരുമാനിക്കുകയും അതിലേക്ക് ധനസഹായം നല്‍കുകയും ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്റെ ഓണാഘോഷം ഓഗസ്റ്റ് 19 ന്വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്റെ ഓണാഘോഷം ഓഗസ്റ്റ് 19 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക