Image

പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് യുവനടി

Published on 19 June, 2017
പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് യുവനടി
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമ പ്രവേശനമാണ് ചര്‍ച്ചാ വിഷയം. നായകനായി അരങ്ങേറാനൊരുങ്ങുന്നതിന് മുമ്പു തന്നെ ഇത്രത്തോളം ചര്‍ച്ചയായിട്ടുള്ള മറ്റാരും മലയാള ചലച്ചിത്രലോകത്തു തന്നെയില്ല. ജയസൂര്യയടക്കമുള്ളവര്‍ പ്രണവിനെ ഇപ്പോഴെ സൂപ്പര്‍ താരമെന്നാണ് വിശേഷിപ്പിച്ചു കഴിഞ്ഞു.

അതിനിടയിലാണ് പ്രണവിനോടുള്ള യുവ നടിയുടെ പ്രണയാഭ്യര്‍ത്ഥന വീണ്ടും ചര്‍ച്ചയാകുന്നത്. ബാലതാരമായി വെള്ളിത്തിരയിലെത്തി മിന്നിതിളങ്ങിയ നടിയാണ് ശാലിന്‍ സോയ. എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലു സിംഗ്, വിശുദ്ധന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ശാലിന്‍ വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ശാലിന്‍ പണ്ട് ഒരു അഭിമുഖത്തിലൂടെയാണ് വ്യക്തമാക്കിയത്. ഈ ആഗ്രഹമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പൊടിതട്ടിയെടുത്തിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനോടുള്ള ആരാധന ശാലിന്‍ തുറന്ന് പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക