Image

പോര്‍സില്‍ മലയാളി കുടുംബങ്ങളുടെ ഗ്രില്‍ പാര്‍ട്ടി നടത്തി

Published on 19 June, 2017
പോര്‍സില്‍ മലയാളി കുടുംബങ്ങളുടെ ഗ്രില്‍ പാര്‍ട്ടി നടത്തി

    കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ പട്ടണത്തിനു സമീപത്ത് സ്ഥിതിചെയ്യുന്ന പോര്‍സിലെ 45ല്‍പരം മലയാളി കുടുംബങ്ങള്‍ പ്രായം മറന്നു മുതിര്‍ന്നവരും കുട്ടികളും ഒത്തൊരുമിച്ച് ജൂണ്‍ 17നു ശനിയാഴച് ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി.

ജീവിതതിരക്കില്‍ നിന്ന് ഒഴിഞ്ഞ് കിട്ടിയ സമയം ഏവരും മതിമറന്ന് ആസ്വദിച്ചു. ഉച്ചമുതല്‍ മുതല്‍ വൈകുന്നേരം വരെ പാട്ടും, ചര്‍ച്ചകളും, വിവിധ കായിക മത്സരങ്ങളും നടത്തി. വിവിധതരം ഇറച്ചികള്‍, വിവിധ സോസേജുകള്‍ എന്നിവയുള്‍പ്പെടുത്തി ബാര്‍ബിക്യൂ രുചികരമാക്കി. വിഭവങ്ങള്‍ക്ക് സലാഡുകളും പാനീയങ്ങളും മേന്‌പൊടിയായി. 

മേരിക്കുട്ടി തോമസ് സ്വാഗതം ആശംസിച്ചു. ജെയിംസ് കരീകാട്ടില്‍, ലൂയിസ് കാനാച്ചേരി തുടങ്ങിയവര്‍ ഗ്രില്‍ പാര്‍ട്ടിക്ക് ചുക്കാന്‍ പിടിച്ചു. ബേബി ചാലായില്‍ നന്ദി പറഞ്ഞു. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 2 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക