Image

മുന്‍ പ്രവാസി രണ്ട് വൃക്കകളും തകറാലിലായി ദുരിതത്തില്‍

Published on 19 June, 2017
മുന്‍ പ്രവാസി രണ്ട് വൃക്കകളും തകറാലിലായി ദുരിതത്തില്‍

ജിദ്ദ: മലപ്പുറം ജില്ലയിലെ ചേലാന്പ്ര പഞ്ചായത്തില്‍ 13ാം വാര്‍ഡില്‍ കുറ്റിയില്‍ താമസിക്കുന്ന പരേതനായ കുനില്‍ കുഞ്ഞറമയുടെ മകന്‍ സഫുവാന്‍ (35) ആണ് മൂന്നുവര്‍ഷത്തോളമായി ചികില്‍സയില്‍ കഴിയുന്നത്. മൂന്നു വര്‍ഷത്തോളം ജിദ്ദയിലെ ശുഹൈബയില്‍ ഒരു കന്പനിയില്‍ ജോലി ചെയ്തിരുന്ന സഫുവാന്‍ നാട്ടില്‍ പോയി പുതിയ വിസയില്‍ മെഡിക്കല്‍ എടുക്കുന്നതിനായി ചെന്നപ്പോഴാണ് വൃക്കകള്‍ തകരാറിലായതായി. ഉടന്‍ തന്നെ ചികിത്സയ്ക്കു വിധേയനാക്കിയെങ്കിലും അദ്ദേഹത്തിന്റെ രണ്ടു വൃക്കകളും തകരാറിലായാതായി അറിയുന്നത്. 

ഇതിനിടെ മാതാവ് വൃക്ക നല്‍കാന്‍ തയ്യാറാവുകയും ഉദാരമതികളുടെ സഹായത്താല്‍ മാറ്റിവയ്ക്കുകയും ചെയ്തു. പക്ഷേ ഒരുവര്‍ഷത്തിനുശേഷം വീണ്ടൂം വൃക്കകള്‍ തകരാറിലായി ആശുപത്രിയിലായി. ഇപ്പോള്‍ വീണ്ടും ഭാരിച്ച ഒരു സംഖ്യ വീണ്ടും ചികില്‍സക്കായിരുന്ന വന്നിരിക്കുകയാണ്. 20 ലക്ഷത്തോളമാണ് ഇതിനു ചെലവു വരിക. നാട്ടില്‍ ഓട്ടോറിക്ഷ ്രെഡെവറായി ജോലി ചെയ്തിരുന്ന സഫുവാന്‍ വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്. വൃദ്ധയും രോഗിയുമായ മാതാവും ഭാര്യയും പന്ത്രണ്ടും ഏഴും മൂന്നും വയസ്സ് പ്രായമുള്ള മക്കളും ഉള്‍ക്കൊള്ളുന്നതാണ് സഫുവാെന്റ കുടുംബം. ഭാര്യ വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധമാണെങ്കിലും അത് യോജിക്കുകയില്ല എന്നാണ് പരിശോധിച്ച വിദഗ്ധര്‍ പറയുന്നത്. 

സഫുവാെന്റ ചെറിയ വരുമാനത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് ജീവിതം മുന്നോട്ട് നയിച്ച ഈ കുടുംബം വളരെയധികം പ്രായസത്തിലാണ്. ഇത് കണ്ട് പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് രക്ഷാധികാരിയായും ചെമ്മല്ലില്‍ മഹല്ല് കമ്മിറ്റി സെക്രട്ടറി സി.പി ഷബീര്‍ അലി പ്രസിഡന്റായും കടക്കാട്ടീരി കുഞ്ഞാലന്‍കുട്ടി എന്ന ബാവ സെക്രട്ടറിയായും നാട്ടില്‍ വന്‍ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സൗദിയിലും കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സൗദിയിലുള്ളവര്‍ക്ക് ഫൈസല്‍ ചേലോപ്പാടം 0538727876, 0138054543 എന്നയാളെ ബന്ധപ്പെടാവുന്നതാണ്. നാട്ടില്‍ സെക്രട്ടറിയുടെയും ട്രഷററുടെയും പേരില്‍ സംയുക്തമായി രാമനാട്ടുകര ഫെഡറല്‍ ബാങ്കില്‍ എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എക്കൗണ്ട് നന്പര്‍: സൗിവമഹമി സേtu്യ വെശവമവൗറവലലി ്.സ, അ/ഇ 14650100063490, എലറലൃമഹ യമിസ ഞമാമിേേമൗസമൃമ

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക