Image

ഗ്‌ലോബല്‍ ഇന്റര്‍നാഷണല്‍ രജതജൂബിലിയോടനുബന്ധിച്ചു 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നു

Published on 19 June, 2017
ഗ്‌ലോബല്‍ ഇന്റര്‍നാഷണല്‍ രജതജൂബിലിയോടനുബന്ധിച്ചു 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നു

      കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രശസ്തമായ ഓയില്‍ ഫീല്‍ഡ് ട്രേഡിംഗ് കന്പനിയായ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കന്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചു 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നു ജൂണ്‍ 17 നു മെഹ്ബൂല ബെസ്റ്റ് വെസ്‌റ്റേണ്‍ ഹോട്ടലില്‍ വച്ച് നടത്തിയ ഇഫ്താര്‍മീറ്റിനു ശേഷം നടന്ന പ്രസ് മീറ്റില്‍ ഗ്ലോബലിന്റെ സില്‍വര്‍ ജൂബിലി ഹൗസിംഗ്‌പ്രൊജക്റ്റിനെ കുറിച്ച് ജനറല്‍ മാനേജര്‍ ജോസ് എരിഞ്ഞേരി വിശദീകരിച്ചു.

കുവൈറ്റില്‍ അറിയപ്പെടുന്ന 10 സംഘടനകളുമായി കൂടിച്ചേര്‍ന്നു നാട്ടിലെ നിരാലംബരായ 10 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് വീടെന്ന സ്വപ്നം സഫലമാക്കുന്നു 6 വീട് കന്പനിയില്‍ ജോലിചെയുന്ന മറ്റു സംസ്ഥാനക്കാര്‍ക്കും കൂടാതെ 9 വീടുകള്‍ കന്പനി നേരിട്ട് തിരഞ്ഞെടുക്കുന്ന വര്‍ക്കും, ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി നിര്‍മ്മിച്ചു നല്‍കുന്നു.

കഴിഞ്ഞ 25 വര്‍ഷമായി കുവൈറ്റിലെ ബിസിനസ്സ് രംഗത്ത് പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കന്പനി 1993 മുതല്‍ അഹമ്മദിയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചുരുങ്ങിയ കാലത്തിനുള്ളില്‍ മറ്റൊരു ശാഖ 2004ല്‍ കുവൈറ്റില്‍ ശുവൈഖിലും 2007ല്‍ യുഎഇ രാസല്‍കൈമയിലും 2012 ല്‍ അബുദാബിയിലും പ്രവര്‍ത്തനം ആരംഭിച്ചു.

ഗ്ലോബല്‍ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തന വളര്‍ച്ചയുടെ പാതയില്‍ സമൂഹത്തിലെ നാനാ തുറകളിലേക്കായി പലവിധ സഹായങ്ങളും മുന്‍കാലങ്ങളില്‍ ഗ്ലോബല്‍ നല്‍കിയിരുന്നതായി എല്ലാ സംഘടനകളും പ്രസ്മീറ്റില്‍ അനുസ്മരിക്കുകയുണ്ടായി.

പ്രസ്മീറ്റിനോടനുബാന്ധിച്ച് 10 സംഘടനകളുമായുള്ള കരാറും വീട് പണിയുടെ ആദ്യത്തെ ചെക്കും കൈമാറി. പത്രസമ്മേളനത്തില്‍ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ജനറല്‍മാനേജര്‍ ജോസ് എരിഞ്ഞേരി, പാര്‍ട്ണര്‍ ബാബു എരിഞ്ഞേരി, ഫിനാന്‍സ് മാനേജര്‍ ജെറില്‍ അഗസ്റ്റിന്‍, ശാഖാമാനേജര്‍ ജോയ് ആന്‍ഡ്രൂസ്, ഹൗസിംഗ്‌പ്രൊജക്റ്റ് കണ്‍വീനര്‍ ബിവിന്‍ തോമസ് സന്നിഹിതരായി.

ഗ്ലോബല്‍ ഇന്റര്‍നാഷണലിന്റെ ക്ഷണം സ്വീകരിച്ച് സന്നിഹിതരായ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും, മറ്റു പ്രമുഖ വക്തിത്വങ്ങള്‍ക്ക് പോള്‍മാത്യു മാന്പള്ളി സ്വാഗതവും, നവീന്‍ നന്ദകുമാര്‍ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക