Image

അഭിഷേകാഗ്നി ധ്യാനം ഓഗസ്റ്റ് 6,7,8,9 ലാസ് വേഗാസില്‍

ജോണ്‍ ജോര്‍ജ്, ലാസ് വേഗസ്‌ Published on 20 June, 2017
അഭിഷേകാഗ്നി ധ്യാനം ഓഗസ്റ്റ് 6,7,8,9 ലാസ് വേഗാസില്‍
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറും അനുഗ്രഹീത വചന പ്രഘോഷകനുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ആഗസ്റ്റ് 6 മുതല്‍ 9 വരെ ലാസ് വേഗാസില്‍ നടത്തപ്പെടുന്നു. വി.മദര്‍ തെരേസ സീറാ മലബാര്‍ ഇടവക ആഭിമുഖ്യം വഹിക്കുന്ന താമസിച്ചുള്ള ഈ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി ഇംഗ്ലീഷിലും മലയാളത്തിലുമായി നാല് സെഷനുകള്‍ ഉണ്ടായിരിക്കുന്നതാണ്. വചന ശ്രുശ്രൂഷയില്‍ പങ്കെടുക്കുവാനും അതുവഴി ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും സാദരം ക്ഷണിക്കുന്നു. താമസസൗകര്യവും, ഭക്ഷണവും, രജിസ്‌ട്രേഷന്‍ ഫീസില്‍ ഉള്‍പ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.sechionusa.org
Benny Paul-(702) 374-3210
Jacob Joseph-(702) 449-8222
Roy Thachil- (708) 307-0909
Jaison Thelly-(706) 360-1992

അഭിഷേകാഗ്നി ധ്യാനം ഓഗസ്റ്റ് 6,7,8,9 ലാസ് വേഗാസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക