Image

സ്വവര്‍ഗാനുരാഗികളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട്‌ കോടതി

Published on 01 March, 2012
സ്വവര്‍ഗാനുരാഗികളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട്‌ കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ സ്വവര്‍ഗാനുരാഗികളുടെ എണ്ണം അറിയിക്കണമെന്ന്‌ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. സ്വവര്‍ഗ്ഗനുരാഗികളില്‍ എച്ച്‌ഐവി ബാധയുള്ളവര്‍ എത്രയെന്ന്‌ അറിയിക്കണമെന്നും കോടതി കോടതി ആവശ്യപ്പെട്ടു.

സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കവേയാണ്‌ ജസ്റ്റീസുമാരായ ജി.എസ്‌. സിംഗ്‌വിയും എസ്‌.ജെ. മുഖോപാധ്യായയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശം പുറപ്പെടുവിച്ചത്‌. സ്വവര്‍ഗാനുരാഗികളില്‍ എട്ടു ശതമാനം പേര്‍ക്ക്‌ എച്ച്‌ഐവി ബാധയുണ്‌ടെന്നാണ്‌ 2009 ല്‍ കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ നിലവില്‍ ഇത്‌ എത്ര ശതമാനമാണെന്ന കോടതിയുടെ ചോദ്യത്തിന്‌ സര്‍ക്കാരിന്‌ വ്യക്തമായ മറുപടി നല്‍കാനായില്ല. രാജ്യത്തെ മൊത്തം കണക്കില്‍ 23.9 ലക്ഷം പേര്‍ എച്ച്‌ഐവി ബാധിതരാണെന്നായിരുന്നു ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഉദ്യോഗസ്ഥന്‍ കോടതില്‍ ബോധിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക