Image

ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വിമര്‍ശിച്ചു; റാണാ അയൂബിനെതിരെ ബി.ജെ.പി

Published on 20 June, 2017
ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വിമര്‍ശിച്ചു; റാണാ അയൂബിനെതിരെ ബി.ജെ.പി


ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിനെതിരെ കേസ്‌ ഫയല്‌ ചെയ്‌ത്‌ ബി.ജെ.പി. ബി.ജെ.പി വക്താവ്‌ നുപൂര്‍ ശര്‍മയാണ്‌ റാണാ അയൂബിനെതിരെ രംഗത്തെത്തിയത്‌. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ്‌ കോവിന്ദയെ പ്രഖ്യാപിച്ച നടപടിയെ വിമര്‍ശച്ചതിനാണ്‌ കേസ്‌.

ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന്‌ പിന്നാലെ 'പ്രതിഭാ പാട്ടിലാണ്‌ എറ്റവും മേശം രാഷ്ട്രപതിയെന്നാണ്‌ നിങ്ങള്‍ വിചാരിച്ചിരുന്നത്‌ എന്ന്‌ പന്തയം വെയ്‌ക്കാം' എന്നായിരുന്നു റാണാ അയ്യൂബിന്റെ ട്വീറ്റ്‌.


ഇതിന്‌ പിന്നാലെയാണ്‌ ബിജെപി വക്താവ്‌ നുപൂര്‍ ശര്‍മ പൊലീസില്‍ പരാതി നല്‍കിയത്‌. റാണാ അയ്യൂബിന്റെ ട്വീറ്റ്‌ അപകീര്‍ത്തികരവും തരംതാഴ്‌ന്നതുമാണ്‌ എന്നാണ്‌ ബിജെപി ആരോപണം.
ബി.ജെ.പി പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ്‌ നുപുര്‍ ശര്‍മ തന്നെയാണ്‌ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്‌.

പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുമുള്ള ഒരാളുടെ കഴിവിനെയും പദവിയെയും അപകീര്‍ത്തിപ്പെടുത്തുന്ന ജാതീയ അധിക്ഷേമാണ്‌ റാണാ അയൂബ്‌ നടത്തിയതെന്നാണ്‌ പരാതിയില്‍ പറഞ്ഞിരിക്കുന്നത്‌.

എസ്‌.സി എസ്‌. ടി വിഭാഗങ്ങള്‍ക്ക്‌ എതിരായ അതിക്രമം തടയുന്ന നിയമം വഴി റാണാ അയ്യൂബിനെതിരെ കേസെടുക്കണം എന്നാണ്‌ ബി.ജെ.പി പരാതിയില്‍ ആവശ്യപ്പെടുന്നത്‌.
ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്കെതിരേയും ഗുജറാത്ത്‌ കലാപത്തിലെ ബി.ജെ.പിയുടെ പങ്കിനെ കുറിച്ചും തുറന്നെഴുതിയ മാധ്യമപ്രവര്‍ത്തക  റാണാ അയൂബ്‌
'ഗുജറാത്ത്‌ ഫയല്‍സ്‌, അനാട്ടമി ഓഫ്‌ എ കവര്‍ അപ്പ്‌' എന്ന പേരില്‍ 2002ലെ ഗുജറാത്ത്‌ കലാപത്തിലെ ബി.ജെ.പിയുടെ പങ്ക്‌ വെളിപ്പെടുത്തുന്ന അന്വേഷണ പരമ്പരയുംപ്രസിദ്ധീകരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ എന്നിവര്‍ക്ക്‌ ഗുജറാത്ത്‌ കലാപത്തിലുള്ള പങ്കിനെ കുറിച്ചും പുസ്‌തകത്തില്‍ പ്രതിപാദിച്ചിരുന്നു. ഇതിന്‌ പിന്നാലെ റാണക്കെതിരെ ബി.ജെ.പി നേതൃത്വം ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

Join WhatsApp News
love freedom 2017-06-20 04:17:00
എന്നാലും എന്റെ ബി.ജെ.പി... ആളുകള്‍ക്ക് മിണ്ടാനും പാടില്ലെ? ഇന്ത്യയെന്താ ഭീകര രാജ്യമോ? മന്മോഹന്‍ സിംഗിനെതിരെയൊക്കെ നിങ്ങള്‍ എന്തൊക്കെയാണു പറഞ്ഞത്? അഭിപ്രായ സ്വാതന്ത്യം ഒക്കെ ജനങ്ങള്‍ക്ക് നല്‍കിയാണു ഇന്ത്യ ഈ നിലയിലെത്തിയത്. ഹിന്ദു വര്‍ഗീയവാദികള്‍ അതില്ലാതാക്കരുത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക