Image

പാക്‌ സൈന്യത്തിനും ഐ.എസ്‌ഐയ്‌ക്കും തീവ്രവാദികളുമായി പങ്ക്‌: ഹിലരി

Published on 01 March, 2012
പാക്‌ സൈന്യത്തിനും ഐ.എസ്‌ഐയ്‌ക്കും തീവ്രവാദികളുമായി പങ്ക്‌: ഹിലരി
വാഷിംഗ്‌ടണ്‍: പാക്കിസ്ഥാന്‍ സൈന്യത്തിനും രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്‌.ഐയ്‌ക്കും തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പ്രസ്‌താവിച്ചു. എന്നാല്‍ അമേരിക്കയും പാക്കിസ്ഥാനും ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഉത്തമ പങ്കാളികളാണെന്നും അവര്‍ പറഞ്ഞു.

ലഷ്‌കര്‍ ഭീകരന്‍ ഉസാമ ബിന്‍ലാദനെ കുറിച്ച്‌ പാകിസ്‌താനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ അറിവുണ്ടായിരുന്നു എന്നതിന്‌്‌ യുഎസിന്‌ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പക്ഷെ നിങ്ങളെ പോലെ തന്നെ ഞാനും കരുതുന്നത്‌ താഴെ കിടയിലുള്ള ആളുകള്‍ക്ക്‌ ഇത്‌ സംബന്ധിച്ച അറിവുണ്ടായിരുന്നു എന്നാണ്‌. എന്നാല്‍ ഇത്‌ തെളിയിക്കാന്‍ നമുക്ക്‌ സാധിച്ചിട്ടില്ലെന്നും ഹിലരി പറഞ്ഞു.

പാകിസ്‌താനിലെ വിദേശ കാര്യ മന്ത്രിയുമായോ അംബാസഡറുമായോ പ്രധാനമന്ത്രിയുമായോ സംസാരിക്കുമ്പോള്‍ അവരുടെ ആത്മാര്‍ഥത നമുക്ക്‌ ബോധ്യമാവും. കാരണം തീവ്രവാദം പാകിസതാനെ കൊല്ലുകയാണെന്ന്‌ അവര്‍ നന്നായി മനസ്സിലാക്കുന്നുണ്ട്‌. തീവ്രവാദം സര്‍ദാരിയുടെ ഭാര്യയെ പോലും കൊന്നു. എന്നിട്ടും അവിടെ സൈന്യത്തിനും ഇന്റലിജന്‍സ്‌ സര്‍വീസിനും തീവ്രവാദ സംഘങ്ങള്‍ക്കുമിടയില്‍ ബന്ധങ്ങള്‍ നിലനില്‍ക്കുകയാണെന്നും ഹിലരി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക